Home Featured ‘നിങ്ങളുടെ പണം വേണ്ട’; സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് യുവതി- വീഡിയോ

‘നിങ്ങളുടെ പണം വേണ്ട’; സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് യുവതി- വീഡിയോ

ബാഗൽകോട്ട്: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞ് യുവതി. കെരുരു വർഗീയ സംഘർഷത്തിന് ഇരയായവരെ സന്ദർശിച്ചപ്പോഴാണ് ഇരക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നൽകിയത്. എന്നാൽ പണം യുവതി തിരികെ നൽകിയപ്പോൾ വാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞു. രാജ്മ എന്ന സ്ത്രീയാണ് പണം എറിഞ്ഞത്. ഒടുവിൽ സിദ്ധരാമയ്യയുടെ വാഹനവ്യൂഹം നിർത്തി യുവതിയെ ബോധ്യപ്പെടുത്തി പണം തിരികെ നൽകിയാണ് മടങ്ങിയത്.

കേരൂർ വർഗീയ സംഘർഷത്തിൽ പരിക്കേറ്റവരെ ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ നാല് പേർക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ, വീട്ടുകാർ പണം നിരസിച്ചു. പിന്നീട് സിദ്ധരാമയ്യയുടെ നിർബന്ധപ്രകാരം ചിലർ പണം സ്വീകരിച്ചു. രാജ്മയുടെ സഹോദരൻ റെജിക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. സന്ദർശനത്തിനിടെ സിദ്ധരാമയ്യ രാജ്മയ്ക്ക് നഷ്ടപരിഹാരം കൈമാറി.

എന്നാൽ, കോൺഗ്രസ് നേതാവ് പോകാനൊരുങ്ങിയപ്പോൾ, രാജ്മ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പണം തിരികെ നൽകി. എന്നാൽ, പണം തിരികെ വാങ്ങാൻ കൂട്ടാക്കാതെ സിദ്ധരാമയ്യ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സിദ്ധരാമയ്യ പോകാനൊരുങ്ങിയപ്പോൾ വാഹന വ്യൂഹത്തിന് നേരെ യുവതി പണമെറിഞ്ഞു. ഇവരെ അനുനയിപ്പിച്ച് പണം തിരികെ നൽകിയാണ് സിദ്ധരാമയ്യ മടങ്ങിയത്.

ജൂലായ് ആറിന് ബാഗലക്കോട്ട് ജില്ലയിലെ കെരുരു പട്ടണത്തിൽ ചെറിയ പ്രശ്‌നം വർഗീയ സംഘർഷത്തിലെത്തി. സംഭവത്തിൽ കേരൂരിലെ നാല് പേർ പരിക്കേറ്റിരുന്നു. ഇവർ ബാഗൽകോട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group