Home Featured ബംഗളൂരു: ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ച ബസ് കണ്ടക്ടറോട് തര്‍ക്കിച്ച്‌ സ്ത്രീ.

ബംഗളൂരു: ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ച ബസ് കണ്ടക്ടറോട് തര്‍ക്കിച്ച്‌ സ്ത്രീ.

ബംഗളൂരു: സര്‍ക്കാര്‍ ബസില്‍ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തര്‍ക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.ബംഗളൂരുവിലാണ് സംഭവം. ബാംഗ്ലൂര്‍ മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ (ബി എം ടി സി) ബസ് കണ്ടക്ടറോടാണ് സ്ത്രീ തര്‍ക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ആവര്‍ത്തിച്ച്‌ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.വര്‍ഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെയും തടസപ്പെടുത്തിയിട്ടില്ലെന്നുമാണ് കണ്ടക്ടര്‍ മറുപടി പറയുന്നത്.

വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നല്‍കിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. നിയമങ്ങളെ കുറിച്ച്‌ അറിയില്ലെങ്കില്‍ തൊപ്പി നീക്കി “നിയമങ്ങള്‍ പാലിക്കണം” – സ്ത്രീ പറഞ്ഞു. ഒടുവില്‍ കണ്ടക്ടര്‍ തൊപ്പി നീക്കം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ ഏർപ്പെടുത്തി ; എതിർപ്പുമായി വ്യാപാരികൾ

നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി. ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ – വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയത്എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി.

സ്വർണ വ്യാപാര മേഖലയിൽ ഇ വേ ബിൽ ഏർപ്പെടുത്താനുള്ള ജി എസ് ടി കൗൺസിൽ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന പറയുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group