ബെംഗളൂരു: വിവാഹവാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്. സംഭവത്തിൽ 37-കാരിയായ ഭാര്യയ്ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഫെബ്രുവരി 27-ാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഉറങ്ങുന്നതിനിടെ പുലർച്ചെ 1.30-ഓടെയാണ് ഭാര്യ തന്നെ ആക്രമിച്ചതെന്നാണ് ഭർത്താവിന്റെ മൊഴി. കറിക്കത്തി കൊണ്ട് കൈയിലാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഞെട്ടി എഴുന്നേറ്റ താൻ കൂടുതൽ പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ഭാര്യയെ തള്ളിമാറ്റി. തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു.
കുടുംബപ്രശ്നങ്ങളും വിവാഹവാർഷികത്തിന് ഭർത്താവ് സമ്മാനം വാങ്ങിനൽകാത്തതുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മുത്തച്ഛന്റെ മരണത്തെത്തുടർന്ന് ഇത്തവണത്തെ വിവാഹവാർഷികത്തിന് ഭർത്താവിന് സമ്മാനം വാങ്ങിക്കാനായില്ല. ആദ്യമായാണ് വിവാഹവാർഷികത്തിന് ഭാര്യയ്ക്ക് സമ്മാനം ലഭിക്കാതിരുന്നത്. ഇതിനാൽ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.അതിനിടെ, വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം ഭാര്യ ചില അസ്വസ്ഥതകൾ കാട്ടിയിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്. ഭാര്യയെ കൗൺസിലിങ്ങിന് വിധേയയാക്കണമെന്ന് കരുതിയിരുന്നതായും ഭർത്താവ് പറഞ്ഞു.
ഇരുമെയ്യാണെങ്കിലും…, കാലന്റെ കയറാണീ ടയറുകള്‍…!’; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
പരിമിത റോഡു ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍.യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാക്കുന്നു. നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. അതിനാല്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ ഇതിനെ ഗൗരവത്തോടെ കാണണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.