ദുരന്തമുഖത്ത് വയോധികയുടെ മനസാന്നിധ്യം വന്‍ ട്രെയിന്‍ ദുരന്തം അകറ്റി.കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതി (70) യാണ് മംഗ്‌ളുറു സെന്‍ട്രല്‍ – മുംബൈ മത്സ്യഗന്ധ എക്‌സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കും മുമ്ബെ കഴിഞ്ഞ ദിവസം തടഞ്ഞു നിറുത്തിയത്. പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കുമിടില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനപ്പാഠം.
സംഭവം ചന്ദ്രാവതി വിവരിക്കുന്നു: ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം. മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് ട്രെയിനിന്റെ ചൂളം വിളി. ഈശ്വരാനുഗ്രഹം, മുറ്റത്ത് ഒരു ചുവപ്പു തുണി വീണുകിടക്കുന്നു. അതുമായി പാളത്തിലേക്ക് ഓടി ട്രെയിന്‍ വരുന്ന ഭാഗത്തേക്ക് ഉയര്‍ത്തി വീശി.
ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യമൊക്കെ അപ്പോള്‍ മറന്നു. വീണ മരത്തില്‍ തൊട്ടു തൊട്ടില്ല അവസ്ഥയില്‍ ട്രയിന്‍ നിന്നു’.ചന്ദ്രാവതിയമ്മയുടെ അവസരോചിത ഇടപെടല്‍ മൂലം ഈ ഗ്രാമം സാക്ഷിയാവേണ്ടി വരുമായിരുന്ന വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരന്‍ ആനന്ദ് കാറന്ത് പറഞ്ഞു. നാട്ടുകാരും അധികൃതരും ചേര്‍ന്ന് അര മണിക്കൂര്‍ നേരത്തെ ശ്രമഫലമായി മരം മുറിച്ച് നീക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ചു; നവവരനും സഹോദരനും മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
റായ്‌പൂര്‍: വിവാഹസമ്മാനമായി ലഭിച്ച ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും സഹോദരനും മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച ഛത്തീസ്‌ഗഢിലെ കവാര്‍ഡയിലാണ് സംഭവം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തില്‍ ഹോംതിയേറ്റര്‍ സൂക്ഷിച്ചിരുന്ന റൂമിലെ ഭിത്തിയും മേല്‍ക്കുരയും തകര്‍ന്നതായി പൊലീസ് അറിയിച്ചു.22കാരനായ ഹെമേന്ദ്ര മെരാവി ഏപ്രില്‍ ഒന്നിനാണ് വിവാഹിതനായത്.
തിങ്കളാഴ്ച മെരാവിയും കുടുംബവും വിവാഹത്തിന് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി മെരാവി കണക്‌ട് ചെയ്ത ശേഷം ഓണാക്കിയപ്പോഴാണ് വന്‍ സ്ഫോടനം ഉണ്ടായത്.മെരാവി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അദ്ദേഹത്തിന്റെ സഹോദരന്‍ രാജ്‌കുമാറിനെ (30) ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേര്‍ നിലവില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.