മൈസൂരു: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. മാണ്ഡ്യ റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലാണ് അപകടം.റെയിൽപ്പാളത്തിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ അതിവേഗത്തിലെത്തിയ തീവണ്ടി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്ന ആളുകൾ മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും സ്ത്രീ തീവണ്ടിക്ക് അടിയിൽപ്പെട്ടിരുന്നു. മാണ്ഡ്യയിൽ സ്റ്റോപ്പില്ലാത്തതിനാൽ അതിവേഗത്തിലാണ് തീവണ്ടി എത്തിയത്. സംഭവത്തിൽ മൈസൂരു റെയിൽവേ പോലീസ് കേസെടുത്തു.
സംസ്ഥാനത്ത് ചൂട് ഉയരുന്നു: യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ചൂട് ഉയരുന്നു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.ഉയര്‍ന്ന താപനില 37°C വരെയും കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും, മലപ്പുറം ജില്ലയില്‍ 35°Cവരെയും (സാധാരണയെക്കാള്‍ 2 °C – 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളില്‍ (മഞ്ഞ അലര്‍ട്ട്) മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.