ലോകത്തിന്റെ പലയിടത്തും സ്വവർഗ വിവാഹംഅംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നുംഇത് സംബന്ധിച്ച് നിരവധി ചർച്ചകൾനടക്കുന്നുണ്ട്. കാരണം ഭൂരിഭാഗം ആളുകളുംഇതിനെ എതിർക്കാറുണ്ട്. എന്നാൽപ്പോലും, ഒരുപരിധിവരെ ആളുകളും നിയമവുംസ്വവർഗാനുരാഗികളെയും സ്വവർഗവിവാഹങ്ങളുംമനസിലാക്കി വരികയാണ്. ഇതിനിടയിലാണ്ബിഹാറിൽ നിന്നുള്ള രണ്ട് യുവതികളുടെവിവാഹം സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കുന്നത്.
ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുള്ള ഒരു യുവതി ഭർത്താവിനെ ഉപേക്ഷിച്ചെത്തി തന്റെ അനന്തരവളെ വിവാഹം ചെയ്‌തിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. സുമൻ എന്ന യുവതിയാണ് അനന്തരവളായ ശോഭയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ വലിയ തോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗോപാൽഗഞ്ച് ജില്ലയിലെ ബെൽവ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വീഡിയോയിൽ പരസ്‌പരം മാലയിടുന്ന യുവതികളെ കാണാം. സുമൻ ശോഭയുടെ കഴുത്തിൽ താലി കെട്ടുന്നതും, ദമ്പതികൾ ഏഴു തവണ അഗ്‌നിയെ വലം വയ്ക്കുന്നതും ചില വീഡിയോകളിൽ ഉണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സുമൻ്റെ മറുപടി ഇങ്ങനെയായിരുന്നു. താൻ അനന്തരവളായ ശോഭയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്നു. അവളെ മറ്റൊരാൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് സങ്കല്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
അവളാണ് എന്റെ ജീവിതത്തിലെ പ്രണയം. ഈ ചിന്തയാണ് എല്ലാം ഉപേക്ഷിക്കാനും പരസ്‌പരം വിവാഹിതരാവാനും പ്രേരിപ്പിച്ചത്.ശോഭയും സമാനമായ കാര്യം തന്നെയാണ് പറഞ്ഞത്. ഇരുവരും പരസ്‌പരം പ്രണയത്തിലായതിനാലാണ് പരസ്പരസമ്മതത്തോടെ വിവാഹിതരായത് എന്നും ഇരുവരും പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് മുമ്പ് ഇവരുടെ വീട്ടുകാർക്ക് വിവാഹത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ രൂക്ഷവിമർശനമാണ് ഇവർക്ക് നേരിടേണ്ടി Xവരുന്നത്.