Home കർണാടക സ്വന്തം സഹോദരന് പണം നല്‍കുന്നത് വിലക്കി; ബെംഗളൂരുവില്‍ വീട്ടമ്മയെ ചവിട്ടി കൊന്നു

സ്വന്തം സഹോദരന് പണം നല്‍കുന്നത് വിലക്കി; ബെംഗളൂരുവില്‍ വീട്ടമ്മയെ ചവിട്ടി കൊന്നു

by ടാർസ്യുസ്

ബെംഗളൂരു: സ്വന്തം സഹോദരന് പണം നല്‍കുന്നതിനെ എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് കഴുത്തില്‍ ചവിട്ടിക്കൊന്നു.ബെംഗളൂരു നാഗസന്ദ്രയില്‍ താമസിക്കുന്ന കാവ്യ (35) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് ധാര്യപ്പയെ (45) പോലീസ് അറസ്റ്റ് ചെയ്തു.സ്വന്തം സഹോദരന് രണ്ടു ലക്ഷം രൂപ നല്‍കാനുള്ള ധാര്യപ്പയുടെ തീരുമാനമാണ് കുടുംബത്തില്‍ തര്‍ക്കത്തിന് വഴിവെച്ചത്. എന്നാല്‍ ഈ സാമ്പത്തിക ഇടപാടിനെ കാവ്യ ശക്തമായി എതിര്‍ത്തു. ഇതേച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ വാക്കുതര്‍ക്കം നിലനിന്നിരുന്നു. സംഭവദിവസവും പണത്തെച്ചൊല്ലി വഴക്കുണ്ടാവുകയും നിയന്ത്രണം വിട്ട ധാര്യപ്പ കാവ്യയെ മര്‍ദ്ദിക്കുകയുമായിരുന്നു.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കാവ്യയെ താഴെ തള്ളിയിട്ട് ധാര്യപ്പ കഴുത്തില്‍ ആഞ്ഞു ചവിട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാവ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു.പത്താം ക്ലാസ്സുകാരനായ മകനും കോളേജ് വിദ്യാര്‍ത്ഥിനിയായ മകളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group