ബംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. ബിഹാർ സ്വദേശിനിയും റിട്ടയേഡ് അധ്യാപികയുമായ രജദുലരി സിൻഹ (76) ആണ് കൊല്ലപ്പെട്ടത്.ജാലഹള്ളി വിദ്യാരണ്യപുരയിലെ എയർഫോഴ്സ് ഈസ്റ്റ് സെവൻത് റെസിഡൻഷ്യല്‍ ക്യാമ്ബിലെ മൈതാനത്ത് ബുധനാഴ്ച പുലർച്ച 6.30നാണ് സംഭവം. തലയിലും കൈക്കും മുഖത്തും കഴുത്തിനും കാലിനുമെല്ലാം കടിയേറ്റിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് ഗംഗമ്മഗുഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലപ്പെട്ട രജദുലരി സിൻഹയുടെ മരുമകൻ സൈനികനാണ്. ഏതാനും ദിവസം മുമ്ബാണ് മകളെയും മരുമകനെയും കാണാനായി ഇവർ ബംഗളൂരുവിലെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പത്തിലേറെ നായ്ക്കളുടെ സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷിയായ ഹരികൃഷ്ണൻ എക്സില്‍ കുറിച്ചു. താനും കുടുംബവും ഒച്ചവെച്ച് നായ്ക്കൂട്ടത്തെ തടയാൻ ശ്രമിച്ചു.
എന്നാല്‍, വലിയ മതിലിനപ്പുറമായിരുന്നതിനാല് നേരിട്ട് ഇടപെടാനായില്ലെന്നും മൈതാനത്ത് ആളുകള്‍ ഓടിക്കൂടി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു ശേഷം സന്നദ്ധ സംഘടനയുടെ വളന്റിയർമാരെത്തി തെരുവുനായ്ക്കളെ പിടികൂടാൻ ആരംഭിച്ചിട്ടുണ്ട്.
സ്പയിനിലേക്കുള്ള വിമാനയാത്രയില്‍ മൈദ കുഴച്ച് ബ്രെഡ് ഉണ്ടാക്കുന്ന വീഡിയോ പങ്കിട്ട് യുവതി, ഫ്ലൈറ്റ് അടുക്കളയല്ല എന്നതടക്കം പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളില്‍ ചിലതൊക്കെ അമ്ബരപ്പ് നല്‍കുന്നതാണ്.ഇന്‍ഫ്ലുവന്‍സര്‍മാരായ ഉപയോക്താക്കള്‍ തങ്ങളുടെ ക്രിയേറ്റീവ് വശങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. അവയില്‍ ചിലതൊക്കെ കൈയടി നേടുമ്ബോള്‍ മറ്റ് ചിലത് തീര്‍ത്തും അപ്രതീക്ഷിതമായി വിമര്‍ശനങ്ങളും നേരിടാറുണ്ട്.ഇപ്പോഴിതാ അത്തരത്തില്‍ സ്പെയിനിലേക്കുള്ള വിമാനത്തില്‍ തന്റെ സഹോദരിക്ക് വേണ്ടി ബ്രെഡ് ഉണ്ടാക്കിയ വീഡിയോ പങ്കിട്ടിരിക്കുകയാണ്ട് ബേക്കിംഗ് ഇന്‍ഫ്ലുവന്‍സറായ മരിയ ബരാഡെല്‍ എന്ന യുവതി. ”എന്റെ സഹോദരിയെ ഒരു പുതിയ റൊട്ടി കൊണ്ട് ആശ്ചര്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു…” എന്ന ക്യാപ്ഷനൊപ്പമാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കന്നത്.
ഫ്ലൈറ്റിലെ വിൻഡോ സീറ്റിലിരുന്ന ബരാഡെല്‍, സ്പെയിനിലേക്ക് പറക്കുമ്ബോള്‍ ആദ്യം മുതല്‍ പുളിച്ചമാവ് ഉണ്ടാക്കുന്ന പ്രക്രിയ കാണിക്കുന്നുണ്ട്. യുവതി തന്റെ ട്രേ ടേബിളില്‍ ഒരു പാത്രത്തില്‍ വെള്ളവും മൈദയും ഉപ്പും കലർത്തുന്നത് വീഡിയോയില്‍ കാണാം. പിന്നീട് കുഴച്ചതുമുതല്‍ അതിനെ രൂപപ്പെടുത്തുന്നതു വരെയുള്ള വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ബള്‍ക്ക് ഫെർമെന്റേഷൻ’ പ്രക്രിയയില്‍ യുവതി ഉറങ്ങുന്നതും വീഡിയോയിലുണ്ട്.വീഡിയോ വലിയ പ്രതീക്ഷയോടെ മരിയ ബരാഡെല്‍ പങ്കിട്ടതാണെങ്കിലും പ്രോത്സാഹനത്തെക്കാളേറെ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വരുന്നത്.
ഒരു ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായതോടെ പലരും യുവതിയെ വിമര്‍ശിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പുറമേ, ഫ്ലൈറ്റ് അറ്റൻഡന്റുകളും ബാരാഡെലിനെ വിമർശിച്ചിട്ടുണ്ട്. ‘നിങ്ങളെപ്പോലുള്ളവരെ ഞാൻ വെറുക്കുന്നു, യുവതിയുടെ പ്രവൃത്തി യാത്രക്കാർക്ക് മതിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്തിലെ എല്ലാ ആളുകള്‍ക്കും ഗോതമ്ബ് കൂടാതെ/അല്ലെങ്കില്‍ ഗ്ലൂറ്റൻ അലർജിയുള്ള ആളുകളുണ്ട്. ഉയർന്ന സ്പർശന പ്രതലങ്ങളും പരിമിതമായ ഇടങ്ങളും കാരണം വിമാനങ്ങളില്‍ രോഗാണുക്കള്‍ വ്യാപകമാണ്, ഇത് വിമാനങ്ങളെ ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രജനന കേന്ദ്രമാക്കി മാറ്റുന്നു.’ എന്നതടക്കമാണ് കമന്റുകള്‍.