ബംഗളൂരു: കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ യുവതി മെട്രോ ട്രാക്കിലേക്ക് ചാടി.ബംഗളൂരുവിലെ ഇന്ദിരാനഗര്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ മെട്രോ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീണത്.ട്രെയിന്‍ വരുന്നതിന് മുന്‍പായി ഫോണ്‍ തിരികെ എടുക്കുന്നതിനായി യുവതി ട്രാക്കിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ട്രാക്കിലേക്ക് ചാടിയ യുവതിക്ക് തിരികെ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മറ്റുയാത്രക്കാര്‍ സഹായിക്കുകയായിരുന്നു.
യുവതി ട്രാക്കിലേക്ക് ചാടിയതിന് പിന്നാലെ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരക്കേറിയ സമയത്ത് കാല് മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. ഇത്തരമൊരു സംഭവം ആദ്യമായണെന്ന് ബിഎംആര്‍സിഎല്‍ എംഡി അഞ്ജും പര്‍വേസ് പറഞ്ഞു.യുവതി താഴേക്ക് ചാടിയത് കണ്ട ജീവനക്കാരന് പെട്ടന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് അപകടം ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ചവിട്ടു പടിയിലിരുന്ന് കാല് താഴേക്കിട്ട് യാത്ര; ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കാല് കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്.ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന് വഴി കടന്നു പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ചവിട്ടു പടിയില്‍ ഇരുന്ന് കാല് താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷന് വഴി കടന്നു പോകുന്നതിനിടെ ഇരുവരുടെയും കാലുകള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഫര്ഹാന് എടത്തല അല്‍ അമീന് കോളേജിലേയും, ഷമീം ആലുവ യു.സി കോളേജിലേയും ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. സുഹൃത്തുക്കളായ 19 അംഗ സംഘം കൊടൈക്കനാലില്‍ പോയി തിരികെ മടങ്ങവെയാണ് അപകടം.