Home കർണാടക ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

by ടാർസ്യുസ്

ബെംഗളൂരു : ചിക്കമഗളൂരുവിൽഓടുന്ന ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകി അതിഥിത്തൊഴിലാളിയായ യുവതി. മുഡിഗരെ താലൂക്കിൽ ബാലൂർ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.അസമിൽനിന്നെത്തിയ തൊഴിലാളിയായ യുവതി ഭർത്താവുമൊത്ത് ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു.യുവതിക്ക് പ്രസവ വേദനയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ മുഡിഗരെ താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വേദന കടുത്തു.ഡ്രൈവർ ആംബുലൻസ് റോഡരികിൽ നിർത്തിയ സമയത്താണ് യുവതി പ്രസവിച്ചത്. തുടർന്ന് ഇവരെ മുഡിഗരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group