ബെംഗ്ളുറു:കര്‍ണാടകയില്‍ ബെംഗ്ളുറു-ചിക്കമംഗളൂരു റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സഹായത്തില്‍ യുവതിക്ക് സുഖപ്രസവം.അസം സ്വദേശിനിയായ ഫാത്വിമ (22) ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. എസ് വസന്തമ്മയാണ് യാത്രക്കാരിയെ പ്രസവിക്കാന്‍ സഹായിച്ചത്. 52കാരിയായ വസന്തമ്മ 20 വര്‍ഷം മുമ്ബ് ആശുപത്രിയിലെ ലേബര്‍ വാര്‍ഡിലെ അസിസ്റ്റന്റ് ജോലി ഉപേക്ഷിച്ച് കണ്ടക്ടറാകുകയായിരുന്നു.
ബെംഗ്ളൂറില്‍ നിന്ന് ചിക്കമംഗളൂരുവിലേക്ക് യാത്ര ചെയ്യവേ ഫാത്വിമയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും അത് പെട്ടെന്ന് വസന്തമ്മയുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. ഉടന്‍ തന്നെ വസന്തമ്മ ഡ്രൈവറോട് ബസ് നിര്ത്താഉം എല്ലാ പുരുഷ യാത്രക്കാരോടും ഇറങ്ങാനും ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഫാത്വിമ പെണ്‍കുഞ്ഞിന് ജന്മം നല്കി.പ്രസവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് ഞാന്‍ മനസിലാക്കി.
ഡ്രൈവറോട് ബസ് നിര്‍ത്താനും എല്ലാ പുരുഷ യാത്രക്കാരോടും ഇറങ്ങാനും ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവള് ഒരു കുഞ്ഞിനെ പ്രസവിച്ചു. ഇതിനിടെ യാത്രക്കാര്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടു. ആംബുലന്‍സ് സ്ഥലത്തെത്തുമ്ബോഴേക്കും കുഞ്ഞ് ജനിച്ചിരുന്നു’, വസന്തമ്മ പറഞ്ഞു. പിന്നീട് ഫാത്വിമയെ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വസന്തമ്മയുടെ സേവനത്തെ അഭിനന്ദിക്കുകയും ഇവരെ ഉടന്‍ തന്നെ അനുമോദിക്കുമെന്നും അറിയിച്ചു.
വന്ദേഭാരത്തില്‍ യാത്രക്കാരുടെ തിരക്കേറുന്നു; ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
തിരുവനന്തപുരം:തിരക്കൊഴിയാതെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍. ടിക്കറ്റുകള്‍ക്കെല്ലാം വന്‍ ഡിമാന്യുകളാണെന്നാണ് അധികൃതര്‍ പറയുന്നത്.അതില്‍ തന്നെ തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെയുള്ള ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാരേറെയും. എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ യാത്ര ചെയ്യാനാണ് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും യാത്രക്കാരുടെ തിരക്ക്. ആകെ സീറ്റിന്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ചെയര്‍കാറില്‍ ഈ മാസം 28 വരെയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16 വരെയുമുള്ള ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായെന്നും അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ചെയര്‍കാറില്‍ 1,590 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,880 രൂപയുമാണ് നിരക്ക് ഇടകുന്നത്. അതേസമയം, തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.20ന് യാത്ര തിരിക്കുന്ന വന്ദേഭാരതില്‍ എക്സിക്യൂട്ടീവില്‍ യാത്രക്കാര്‍ 238 ശതമാനവും ചെയര്‍ കാറില്‍ 215 ശതമാനവുമാണ്. ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ച ശേഷം 60,000 ആളുകള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതിനിടെ കഴിഞ്ഞ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമം മാറ്റിയിരുന്നു. കൊല്ലം ജംഗ്ഷന്, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ദക്ഷിണ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് മുമ്ബ് എത്തിയിരുന്നതില്‍ നിന്നും ഒരു മിനിറ്റ് വൈകി രാവിലെ 6.08 നാണ് കൊല്ലത്തെത്തുക.
ഒരു മിനിറ്റ് വൈകി 6.09 ന് പുറപ്പെടും. അതേസമയം കോട്ടയത്ത് ഒരു മിനിറ്റ് നേരത്തെ 7.24ന് ട്രെയിനെത്തി മുമ്ബ് പുറപ്പെട്ടിരുന്ന 7.27ന് തന്നെ പുറപ്പെടും. എറണാകുളത്ത് മുമ്ബുണ്ടായിരുന്നതിലും എട്ട് മിനിറ്റ് നേരത്തെ 8.25ന് ട്രെയിനെത്തി 8.28ന് പുറപ്പെടും.മടക്കയാത്രയില്‍ തൃശൂരില്‍ ഏഴ് മിനിറ്റ് വൈകി വൈകീട്ട് 18.10നാവും ട്രെയിനെത്തുക 18.12ന് പുറപ്പെടും. എറണാകുളം ടൗണില്‍ നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ നിന്നും 12 മിനിറ്റ് വൈകി 19.17ന് എത്തി 19.20ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് വൈകി 20.10ന് എത്തി 20.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 21.30ന് എത്തി 21.32ന് പുറപ്പെടും.