Home Featured ബംഗളൂരുവില്‍ സാരിക്ക് വേണ്ടി തല്ല് കൂടി രണ്ട് യുവതികള്‍.

ബംഗളൂരുവില്‍ സാരിക്ക് വേണ്ടി തല്ല് കൂടി രണ്ട് യുവതികള്‍.

ബംഗളൂരു: ബംഗളൂരുവില്‍ സാരിക്ക് വേണ്ടി തല്ല് കൂടി രണ്ട് യുവതികള്‍. മല്ലേശ്വരത്താണ് സംഭവം. മൈസൂര്‍ സില്‍ക്സില്‍ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവതികള്‍ തമ്മില്‍ ഒരു സാരിയുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായി.

എന്നാല്‍ പെട്ടന്ന് അക്രമാസക്തരായ ഇരുവരും പരസ്പരം മര്‍ദിക്കുകയും മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചെയ്തു.സമീപമുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും മാറ്റിവിട്ടത്. ഇവര്‍ക്ക് പരിക്ക് പറ്റിയോ എന്ന് വ്യക്തമല്ല. സംഭവം കണ്ട് സമീപം നിന്ന മറ്റ് സ്ത്രീകള്‍ ചിരിക്കുന്നതും വീഡിയിയോല്‍ കാണാം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ ഐ.ടി റെയ്ഡ്

കര്‍ണാടകയില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധര്‍ ഗൗഡയുടെ ടെയും മകന്റേയും വീട്ടില്‍ ഐ.ടി റെയ്ഡ്.ഗൗഡയുടെ ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലമാണ് ആദായനികുതി സംഘം പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

ഗംഗാധര്‍ ഗൗഡയുടെ ബെല്‍ത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകന്‍ രഞ്ജന്‍ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളജും സ്കൂളും, അദ്ദേഹത്തിന്റെ ഇന്‍ഡബെട്ടുവിലെ വീട് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന. വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് ബി.ജെ.പി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഗംഗാധര്‍ ഗൗഡ.

അടുത്ത മാസം 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബെല്‍ത്തങ്ങാടി സീറ്റ് മകന് നല്‍കണമെന്ന് ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലഭിക്കാത്തതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group