Home ചെന്നൈ യുവതിയുടെ മൃതദേഹഭാഗങ്ങൾ ട്രെയിനിലും വീട്ടിലും; തല കണ്ടെത്താൻ തിരച്ചിൽ ഊർജിതം

യുവതിയുടെ മൃതദേഹഭാഗങ്ങൾ ട്രെയിനിലും വീട്ടിലും; തല കണ്ടെത്താൻ തിരച്ചിൽ ഊർജിതം

by ടാർസ്യുസ്

ചെന്നൈ: യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ ട്രെയിനില്‍ സ്യൂട്ട്‌കേസലും വീട്ടിലെ ബിരിയാണി ചെമ്പിലും കണ്ടെത്തി. ഒഡീഷ സ്വദേശിനിയും ഗുഡുവാഞ്ചേരി മസ്ജിദ് സ്ട്രീലെ താമസക്കാരിയുമായിരുന്ന ഹയാത്ത് നിഷയുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്.മൃതദേഹത്തിന്റെ തല കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.സിസിടിവി ദൃശ്യങ്ങളില്‍ ദമ്പതികളാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഗുഡുവാഞ്ചേരിയിലെ ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബിരിയാണി വയ്ക്കുന്ന ചെമ്പില്‍ നിന്നും പച്ചക്കറിക്കടിയില്‍ നിന്നുമാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.ഈ ദമ്പനികള്‍ക്കൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. അവരുടെ മകന്‍ താംബരത്ത് എസി മെക്കാനിക്കാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കൊമാണ് യുവതി താമസിച്ചിരുന്നതെന്നാണ് പ്രദേശവാസികളുടെ മൊഴി.

You may also like

error: Content is protected !!
Join Our WhatsApp Group