Home Featured ബംഗളൂരു: നഞ്ചൻകോടില്‍ കടുവയുടെ ആക്രമണം; വീട്ടമ്മ മരിച്ചു

ബംഗളൂരു: നഞ്ചൻകോടില്‍ കടുവയുടെ ആക്രമണം; വീട്ടമ്മ മരിച്ചു

ബംഗളൂരു: ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിലെ ഹെഡിയാല റേഞ്ചില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു.നഞ്ചൻകോട് ബള്ളൂരു ഹുണ്ടി വില്ലേജിലെ 48 കാരിയായ രത്നമ്മയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവമെന്ന് അഡീഷനല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റര്‍ കണ്‍സര്‍വേറ്റര്‍ കുമാര്‍ പുഷ്‍കര്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

63കാരന്‍റെ വൻകുടലിനുള്ളില്‍ കേടുകൂടാതെ ഈച്ചയെ കണ്ടെത്തി

കൊളോനോസ്കോപ്പിയില്‍ 63 കാരന്‍റെ വൻകുടലിനുള്ളില്‍ കേടുകൂടാതെ ഈച്ചയെ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് യു.എസിലെ ആരോഗ്യ വിദഗ്ധര്‍.മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതാണ് ഇദ്ദേഹം. മിസൂറി സര്‍വകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി മാത്യു ബെച്ച്‌റ്റോള്‍ഡാണ് ഈ കണ്ടെത്തലിനേക്കുറിച്ച്‌ വിശദമാക്കിയത്. ചത്ത അവസ്ഥയിലാണെങ്കിലും ഈച്ചക്ക് കേടുപാടുകള്‍ സംഭവിക്കാത്തതാണ് വിദഗ്ധരെ അമ്ബരപ്പിക്കുന്നത്. കൊളനോ സ്കോപിക്ക് വിധേയനാവേണ്ടതിനാല്‍ രണ്ട് ദിവസമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇദ്ദേഹം കഴിച്ചിരുന്നത്.

കഴിക്കുന്ന സമയത്ത് ഇവയിലൊന്നും ഈച്ചയെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നും, ഈച്ച തൊണ്ടയില്‍ കുടുങ്ങിയ പോലുളള തോന്നലുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വൻ കുടലില്‍ ഇത്തരം ജീവികളെ കേടുപാടില്ലാതെ കണ്ടെത്തുന്നത് അപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വായിലൂടെ ശരീരത്തിന് അകത്തെത്തിയതാണെങ്കില്‍ ആമാശയത്തിനുള്ളിലെ ദഹന എൻസൈമുകളും ആസിഡും ഈച്ചയെ നശിപ്പിക്കില്ലെയെന്ന ചോദ്യമാണ് ആരോഗ്യ വിദഗ്ധര്‍ക്കുള്ളത്. മലദ്വാരത്തിലൂടെ വന്‍കുടലിെൻറ മധ്യഭാഗത്തേക്ക് ഒരു കേടുപാടുമില്ലാതെ ഈച്ച എത്താനുള്ള സാധ്യതകളും വിരളമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group