ബെംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ചതിനെത്തുടർന്ന് കർണാടകത്തിൽ വീണ്ടും മരണം. വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ 66 വയസ്സുള്ള സ്ത്രീ മരിച്ചു. ഹൊസപേട്ട് ടൗണിലെ കരിഗനൂർ വാർഡിൽ താമസിക്കുന്ന ടി. സീതമ്മയാണ് മരിച്ചത്. 35 പേർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ വിജയനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രി സമീർ അഹമ്മദ് ഖാൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ഹൊസപേട്ട് നഗരസഭാ കമ്മിഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാലിന്യം കലർന്ന വെള്ളം ഉള്ളിലെത്തിയതാണ് മരണത്തിനിടയാക്കിയതെന്ന് കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മാലിന്യം കലർന്ന കുടിവെള്ളംമൂലം മരണം സംഭവിക്കുന്നതും അസുഖബാധിതരാകുന്നതും ആവർത്തിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം ചിത്രദുർഗയിലെ കവഡിഗാരഹട്ടി ഗ്രാമത്തിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് രണ്ടുപേർ മരിച്ചു. 78 പേർക്ക് അസുഖം ബാധിച്ചു. കഴിഞ്ഞ ജൂണിൽ കൊപ്പാൾ ജില്ലയിലെ കനകഗിരി താലൂക്കിലും മാലിന്യം കലർന്ന വെള്ളം ഉള്ളിൽച്ചെന്ന് 65 വയസ്സുള്ള സ്ത്രീയും പത്തുവയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു. 30പേർ അസുഖബാധിതരായിരുന്നു.
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് മക്കളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞു: വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍
ദാമ്ബത്യജീവിതത്തില്‍ പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന ഘട്ടം വരുമ്ബോഴാണ് പലരും വിവാഹമോചനം ആവശ്യപ്പെടുന്നത്.ഇതിന് പലകാരണങ്ങളും ഉണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ ഒരു മനുഷ്യന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനുള്ള കാരണം കേട്ട് പലരും അമ്ബരന്നിരിക്കുകാണ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭാര്യ പ്രസവിച്ച നാല് കുട്ടികളില്‍ ആരും തന്റേതല്ലെന്ന് തിരിച്ചറിച്ചറിഞ്ഞിരിക്കുകയാണ് ഈ മനുഷ്യന്. ഇതേതുടര്‍ന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയെ സമീപച്ചതോടെയാണ് വിചിത്രമായ ഈ വഞ്ചനയുടെ കഥ പുറത്തു വന്നത്.
ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഒരു കോടതിയിലാണ് 16 വര്‍ഷം നീണ്ടു നിന്ന വഞ്ചനയുടെ കഥ പറഞ്ഞ ഈ വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം രജിസ്റ്റര്‍ ചെയ്തത്. യു എന്ന കുടുംബപ്പേരില്‍ അറിയപ്പെടുന്ന ഭാര്യയ്ക്കെതിരെ ചെന്‍ സിസിയാന് എന്ന യുവാവാണ് വിവാഹമോചന പത്രിക സമര്‍പ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് യു തന്റെ നാലാമത്തെ പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്.
ഈ സമയം ഭാര്യയോടൊപ്പം ഇല്ലാതിരുന്ന ചെന്‍ സിസിയാന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാവശ്യത്തിന് ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോളാണ് മകളുടെ അച്ഛന്റെ സ്ഥാനത്ത് തന്റെ പേര് നല്‍കേണ്ടയിടങ്ങളിലെല്ലാം വു എന്നൊരാളുടെ പേരാണ് നല്‍കിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇത് കണ്ടതോടെ നാലാമത്തെ കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ചെനില്‍ സംശയമുണ്ടായി. മാത്രമല്ല ഏതാനും നാളുകള്‍ക്ക് മുമ്ബ് തന്റെ ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടതുമുതല്‍ ഇരുവരും തമ്മില്‍ അകല്‍ച്ച ആരംഭിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം അറിയുന്നതിനായി ഒടുവില്‍ ചെന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി.
ഫലം അയാള്‍ കരുതിയത് തന്നെയായിരുന്നു യാഥാര്‍ത്ഥ്യം. കുഞ്ഞ് അയാളുടെതല്ല. സംശയം വര്‍ദ്ധിച്ച ചെന്‍ തന്റെ മൂത്ത മൂന്ന് കുട്ടികളുടെ ഡിഎന്‍എ ടെസറ്റ് നടത്തി. എല്ലാ പരിശോധനകളിലും ഫലം ഒന്ന് തന്നെയായിരുന്നു. തന്റെ മക്കളെന്ന് കരുതിയ നാല് പേരും തന്റേതല്ല.ഇതെല്ലാം അറിഞ്ഞ് മാനസികമായി തകര്‍ന്ന് ചെന്‍ തനിക്ക് യു വില്‍ നിന്നും വിവാഹ മോചനം വേണമെന്നും കുട്ടികളുടെ രക്ഷാധികാരം യു ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഒപ്പം തന്റേതല്ലാത്ത നാല് കുട്ടികളെയും ഇതുവരെ വളര്‍ത്തിയതിനുള്ള ചെലവ് കാശും തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ചെന്നിന്റെ അവസ്ഥകണ്ട് ഭൂരിഭാഗം പേര്‍ക്കും സഹതാപം തോന്നിയിരിക്കുകയാണ്.