Home covid19 മൈസൂരുവില്‍ കോവിഡ് ബാധിച്ച യുവതി മരിച്ചു

മൈസൂരുവില്‍ കോവിഡ് ബാധിച്ച യുവതി മരിച്ചു

ബംഗളൂരു: കോവിഡ് ബാധിച്ച്‌ മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു.ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു.യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്.2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം: 1997 റോഡപകടങ്ങള്‍, 1040 മരണങ്ങള്‍; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2021ല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലം 1997 റോഡപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.ഇതില്‍ 1040 പേര്‍ മരണപ്പെടുകയും ചെയ്തു.കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2021’ എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാഹനമോടിക്കുന്നതിനിടയില്‍ ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗത്തില്‍ നിരവധി പേര്‍ അപകടത്തില്‍ പെട്ടതായാണ് ലഭിക്കുന്ന വിവരം.സിഗ്നലുകള്‍ വകവെക്കാതെയുള്ള അശ്രദ്ധമായി വാഹനം ഓടിക്കലുകള്‍ മൂലം 555 അപകടങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 222 പേരാണ് ഇത്തരത്തില്‍ മരണമടഞ്ഞത്. റിപ്പോര്‍ട്ട് അനുസരിച്ച്‌, 2021ല്‍ റോഡിലെ കുഴികള്‍ മൂലം ഏകദേശം 1481 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പല കാരണങ്ങളാല്‍ ഉണ്ടാകുന്ന റോഡപകടങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 2021ല്‍ രാജ്യത്ത് 4,12,432 റോഡപകടങ്ങള്‍ നടന്നിരുന്നു. അതില്‍ 1,53,972 പേര്‍ മരിക്കുകയും 3,84,448 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group