കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയില്‍ മലിനജലം കുടിച്ച് വീണ്ടും മരണം. 40 വയസുള്ള സ്ത്രീയാണ്് മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദ്ദിയും വയറിളക്കുവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമാനമായ സംഭവത്തില്‍ മുമ്ബും ഈ ജില്ലയില്‍ മൂന്നുപേര്‍ മരണപ്പെട്ടിയിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മലിനജലം കുടിച്ചതിനെ തുടര്‍ന്ന് വിജയപുര ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്ബോഴാണ് സ്ത്രീ മരിച്ചത്. ഗ്രാമത്തിലെ ജലശുദ്ധീകരണ പദ്ധതി പ്രവര്‍ത്തനരഹിതമാണെന്നും അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയ്യാറായില്ലെന്നും ജില്ലയില്‍ വിതരണം ചെയ്ത വെള്ളം അഴുക്കുചാലിലെ മലിനജലം കലര്‍ന്നതാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കെ.എസ്.ആര്.ടി.സിയുടെ പുതിയ 60 ഇലക്ട്രിക്ക് റെഡ് ബസുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും
സ്മാര്‍ട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ആര്.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസുകളില്‍ ആദ്യത്തെ 60 എണ്ണം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് നഗരത്തില്‍ സര്‍വീസ് ആരംഭിക്കും.ഉച്ചക്ക് മൂന്നിന് ചാല സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ ആന്റണി രാജു, എം.ബി രാജേഷ് എന്നിവര്‍ പങ്കെടുക്കും.ഈ സര്‍വീസുകള്‍ക്കുള്ള റൂട്ടുകള്‍ അന്തിമമാക്കിയിട്ടുണ്ട്. നാളത്തെ മെട്രോ മനേരമയില്‍ റൂട്ടുകള്‍ പ്രസിദ്ധീകരിക്കും. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് റൂട്ടുകള്‍ അന്തിമാക്കിയത്. മൂന്ന് മാസം പരീക്ഷണ സര്‍വീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും.
ഇതില്‍ പോരായ്മ ഉണ്ടെങ്കില്‍ അടുത്ത ഘട്ടത്തില്‍ വരുന്ന 53 ബസുകള്‍ കൂടുതല്‍ സ്ഥലങ്ങള്‍ കവര്‍ ചെയ്യും. എട്ട് സര്‍ക്കുലര്‍ സര്‍വ്വീസുകളും, 17 പോയിന്റ് ടു പോയിന്റ് സര്‍വീസുകളുമാണ് ആദ്യഘടത്തില്‍ നടത്തുക.പോയിന്റ് ടു പോയിന്റ് സര്‍വീസുകളില്‍ ഫെയര്‍ സ്റ്റേജുകള്‍ 3 മാസത്തിന് ശേഷം മാത്രമേ നടപ്പാക്കുക ഉള്ളൂ. അത് വരെ ആ സര്‍വീസുകളില്‍ 10 രൂപക്ക് യാത്ര ചെയ്യാം. തലസ്ഥാനത്തെ ഓണത്തിരക്ക് പ്രമാണിച്ച് 27 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ രാത്രി 12 മണി വരെ റെഡ് ബസുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് റെഡ് ബസുകളുമായി ബന്ധപ്പെടുത്തി കണക്ഷൻ സര്‍വീസുകളും ഉണ്ടായിരിക്കും.
മെട്രോ മനോരമയുടെ കൂപ്പണ്‍ കൊണ്ട് വരുന്ന യാത്രക്കാര്‍ക്ക് ഓണാഘോഷം നടക്കുന്ന ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 30 രൂപയുടെ ടുഡേ ടിക്കറ്റ് ലഭ്യമാക്കുകയും അത് ഉപയോഗിച്ച് സൗജന്യ യാത്ര എല്ലാ റെഡ് ബസുകളിലും നടത്താം.