ബംഗളൂരു ; ഓമനിക്കാൻ ആഗ്രഹിച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ട് സിഞ്ചന മടങ്ങി . നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മയ്‌ക്കരികിലേയ്‌ക്ക് ആ പിഞ്ചോമനയും മടങ്ങി .ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത് . ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന.
മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി.എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു . അപകടത്തിന്റെ ആഘാതത്തിനിടെ സഞ്ചന റോഡില്‍ തന്നെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് ഉടൻ തന്നെ മരിച്ചു. സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം യുവതിയും മരിച്ചു.ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു . ഓഗസ്റ്റ് 17നാണ് സഞ്ചനയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.
നാല് തവണ വിവാഹിതൻ, മൂന്ന് ഭാര്യമാരും ഉപേക്ഷിച്ച് പോയി.ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ്
കൊല്‍ക്കത്ത; പശ്ചിമബംഗാളില്‍ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു. ഇയാള്‍ക്കെതിരെ ആശുപത്രിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരില്‍ നേരത്തെയും പരാതികള്‍ ഉയർന്നിട്ടുണ്ടെന്നാണ് വിവരം.മുൻപ് നാല് തവണ വിവാഹിതനായ ഇയാളുടെ മൂന്ന് ഭാര്യമാരും സഞ്ജയുടെ ക്രൂരത സഹിക്കാനാവാതെ ഉപേക്ഷിച്ച് പോയവരാണ്.
നാലാമത്തെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചുവെന്നാണ് പറയുന്നത്.സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് തന്റെ മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് അവകാശപ്പെട്ടു.എന്റെ മകൻ നിരപരാധിയാണ്, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവൻ കുറ്റം സമ്മതിച്ചത്,’ അവർ പറഞ്ഞു.അറസ്റ്റിലായ സഞ്ജയ് റോയ് പോലീസ് സേനയ്ക്ക് കീഴില്‍ സിവിക് വളണ്ടിയറായിരുന്നു. ഈ പരിചയവും അധികാരവും ഉപയോഗിച്ചാണ് ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിച്ചിരുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനായി സിവിക് വളണ്ടിയർമാരെ നിയമിക്കുന്നത് പതിവാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.ഡോക്ടറെ ആക്രമിക്കുമ്ബോള്‍ നഷ്ടപ്പെട്ട ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ചോദ്യം ചെയ്യലിനിടെ പ്രതിയുടെ ഫോണുമായി കണക്‌ട് ആയതാണ് അറസ്റ്റ് എളുപ്പമാക്കിയത്. ആശുപത്രിയിലെ തന്നെ സിസിടിവി ദൃശ്യങ്ങളും സഹായകമായ തെളിവായി. കുറ്റ കൃത്യം നടന്ന ദിവസം രാവിലെ ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.
നാല് മണിയോടെ ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെപോകുമ്ബോള്‍ ചെവിയില്‍ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവിയില്‍ വ്യക്തമായിരുന്നു.വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടർമാർ ഒരുമിച്ചിരുന്നാണ് സെമിനാർഹാളില്‍വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്ബിക്സില്‍ ജാവലിൻത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവർ സെമിനാർ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടർ ഹാളില്‍ തന്നെ തങ്ങി. തുടർന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.