ബംഗളൂരുവില്‍ 52 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി.ജനതാ കോളനിയില്‍ താമസിച്ചിരുന്ന ഗീതമ്മയാണ് കൊല്ലപ്പെട്ടത്.മൃതദേഹം ഇവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കോളനിയിലെ ഒരു വീടിന്റെ സമീപത്തായാണ് ചാക്കുകൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടത്.രണ്ടുപെണ്‍മക്കളെ വിവാഹം ചെയ്തയച്ച ഗീത ഒറ്റയ്ക്കായിരുന്നു താമസം. അനേകലിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ശുചീകരണജോലി ചെയ്തുവരുകയായിരുന്നു.
അനേകലില്‍ ഇവര്‍ക്ക് സ്വന്തമായുള്ള രണ്ടുവീടുകള്‍ ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. നഗരത്തിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന യുവാക്കള്‍ ഏതാനും ദിവസംമുമ്ബ് വീടൊഴിഞ്ഞുപോയി. ഇതിനു പിന്നാലെ ഗീതയെ കാണാതായിരുന്നു. ഗീതയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ ഈ യുവാക്കളാണെന്നും പോലീസ് കരുതുന്നു.
തൊഴിലെടുക്കാന്‍ എത്തിയ ദമ്ബതികളെ ബംഗലുരു പോലീസ് ജയിലില്‍ ഇട്ടത് 301 ദിവസം ; അനധികൃതമായി കുടിയേറിയ ബംഗ്‌ളാദേശികള്‍ എന്ന് സംശയം
ബര്‍ദ്വാന്‍: അനധികൃതമായി കുടിയേറിയ ബംഗ്‌ളാദേശികള്‍ എന്ന് സംശയിച്ച് ബംഗലുരുവില്‍ ജോലിക്കെത്തിയ ബംഗാളി ദമ്ബതികളെ പോലീസ് ജയിലില്‍ ഇട്ടത് 301 ദിവസം.ഒരു വര്‍ഷത്തിനടുത്ത് അഴികള്‍ക്കുള്ളിലിട്ട ഇരുവരും കോടതി നല്‍കിയ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങി. കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതരായ ഇവര്‍ നാട്ടിലേക്ക് മടങ്ങി.ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത പ്രകാരം 2022 ജൂലൈ മുതല്‍ ബംഗലുരു പോലീസിന്റെ പിടിയിലായ പലാഷും ഭാര്യ ശുക്ല അധികാരിയും ഇവരുടെ രണ്ടു വയസ്സുള്ള കുട്ടിയുമാണ് സ്വതന്ത്രരായത്.
ഇവര്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരാണെന്ന് സംശയിച്ച് വിദേശനിയമപ്രകാരം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങള്‍ കിഴക്കന്‍ ബുര്‍ദാവനിലെ ജമാല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടെലിപുകാര്‍ ജൗഗ്രാമില്‍ നിന്നുള്ളവരാണെന്ന് ഇവർ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പോലീസ് അത് കൈക്കൊണ്ടില്ല.പിന്നീട് ബംഗലുരു പോലസ് പലാഷിന്റെ കിഴക്കന്‍ ബര്‍ദ്വാനിലെ വീട്ടിലെത്തി പരിശോധനകള്‍ നടത്തി.
ഇവിടുത്തെ ബിഡിഒ യെ സമീപിച്ച് രേഖകള്‍ പരിശോധിച്ചെങ്കിലും കേസെടുത്തു. പലാഷിന്റെ ബന്ധുക്കള്‍ ബംഗലുരുവില്‍ എത്തി അവിടെ നിന്നും അഭിഭാഷകരെ കണ്ടെത്തി ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.ഏപ്രില്‍ 28 ന് രണ്ടുപേര്‍ക്കും ജാമ്യം കിട്ടിയെങ്കിലും മെയ് 24 നാണ് ഇവരെ ജയിലില്‍ നിന്നും വിട്ടയച്ചത്. ജാമ്യ ബോണ്ട് ഉടന്‍ നല്‍കാന്‍ ഇല്ലാതിരുന്നത് ഇവരുടെ മോചനം വീണ്ടും നീട്ടിയിരുന്നു. ഒടുവില്‍ ബംഗലുരുവിലെ ഒരു പ്രദേശവാസി ഇവര്‍ക്കായി തന്റെ ഭൂമി ഈട് നല്‍കുകയായിരുന്നു.
മോചിതരായ ഇവര്‍ വ്യാഴാഴ്ച രാവിലെ ട്രെയിനില്‍ ഹൗറയിലേക്ക് പോയി. വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ എത്തിച്ചേരും. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന പലാഷിന്റെ സഹോദരി സ്വാതി അധികാരി സഹോദരനെ രക്ഷപ്പെടുത്താന്‍ കയ്യിലുള്ള സമ്ബാദ്യം മുഴുവന്‍ ചെലവാക്കി. കഴിഞ്ഞ ദിവസം സഹോദരനും ഭാര്യയും ജയില്‍ മോചിതരായി എന്ന വാര്‍ത്ത കണ്ണീരോടെയാണ് സ്വാതിയും മാതാവും കേട്ടത്.