മംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായ യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു.ബണ്ട്വാള്‍ പുഞ്ചാലക്കാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായനാട് ബഞ്ചിനാട്കയിലാണ് സംഭവം. പ്രദേശവാസിയായ ഹരിപ്രസാദിന്റെ ഭാര്യ ജയലക്ഷ്മി ദേവാഡിഗ(35)യാണ് മരിച്ചത്. 15 വര്‍ഷമായി വിവാഹിതരായ അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.മൊബൈലില്‍ സംസാരിക്കുന്നതിനും മെസേജുകള്‍ അയക്കുന്നതിനുമായി ഭാര്യ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹരിപ്രസാദ് ഈ ശീലത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിച്ചു.
ഹരിപ്രസാദിന്റെ വീട്ടുകാരും ജയലക്ഷ്മിക്ക് ഉപദേശങ്ങള്‍ നല്‍കി. ഇതോടെ ജയലക്ഷ്മി സഹോദരനെ വിളിച്ച് കാര്യം അറിയിച്ചു. ഭര്‍ത്താവ് നല്‍കുന്ന നല്ല ഉപദേശങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞു. സഹോദരനും കയ്യൊഴിഞ്ഞതോടെ ജയലക്ഷ്മി കടുത്ത മാനസിക സമര്‍ദ്ദത്തിലായി. കഴിഞ്ഞ ദിവസം വൈകിട്ട് ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ജയലക്ഷ്മി വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുഞ്ചലക്കാട് പൊലീസ് കേസെടുത്തു.
അംബേദ്കറെന്ന് കരുതി ബി.ജെ.പി വനിതാനേതാവ് പൂക്കളര്‍പ്പിച്ചത് വിവേകാനന്ദന്; സമൂഹമാധ്യമങ്ങളില്‍ പൊങ്കാല.
ഹൈദരാബാദ്:ബി ആര്‍ അംബേദ്കര്‍ ജയന്തിയില്‍ അംബേദ്കറാണെന്ന് തെറ്റിദ്ധരിച്ച് ബി.ജെ.പി വനിതാനേതാവ് പൂക്കളര്‍പ്പിച്ചത് വിവേകാനന്ദ പ്രതിമക്ക് മുന്നില്‍.വിവേകാനന്ദന് പൂക്കളര്‍പ്പിക്കുന്ന ചിത്രം സിന്ധുതന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. “ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിസ്സീമമായ സംഭാവനകള്‍ ഓര്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
എന്നാല്‍, വിവേകാനന്ദനെയും അംബേദ്കറെയും തിരിച്ചറിയാത്ത ബി.ജെ.പി നേതാവിനെ ട്വിറ്ററാട്ടികള്‍ പൊങ്കാലക്കിട്ടതോടെ ട്വീറ്റ് പിന്‍വലിച്ച് സിന്ധു തടിതപ്പി. പക്ഷേ, ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ക്ഷണനേരംകൊണ്ട് സോഷ്യല്‍മീഡിയയില്‍ പാറിപ്പറന്നു.സംഗതി കൈവിട്ടെന്നറിഞ്ഞതോടെ മാനം കാക്കാന്‍ സിന്ധു ഒറിജിനല്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പഴയ അടിക്കുറിപ്പ് സഹിതം വീണ്ടും പോസ്റ്റ്ചെയ്തു.