ബെംഗളൂരു: കര്‍ണ്ണാടകയില്‍ അമ്മ പ്രസവിച്ച് പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. സുള്ള്യ താലൂക്കിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പവിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍തൃ സഹോദരി നല്കിയ പരാതിയിലാണ് നടപടി. പെണ്‍കുഞ്ഞ് പിറക്കാത്തതിലുള്ള നിരാശയിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 19ന് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭിണിയായിരുന്ന സമയം മുതല്‍ തനിക്ക് പെണ്‍കുഞ്ഞ് പിറക്കണമെന്നാണ് പവിത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആണ്‍കുഞ്ഞ് പിറന്നതോടെ യുവതി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രസവശേഷം യുവതി അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ പോലും നൽകിയില്ലെന്നുമാണ് ആശുപത്രി അധികൃതരും പറയുന്നത്. വൃത്തങ്ങൾ അറിയിച്ചു.
പത്ത് ദിവസം മുമ്പാണ് യുവതി പ്രസവിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും യുവതി നിരാശയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് കുഞ്ഞുമായി വീടിന് പുറത്തിറങ്ങിയ യുവതി, തനിക്ക് കുഞ്ഞിനെ ഇഷ്ടമല്ലെന്ന് ഭര്‍ത്താവിന്റെ സഹോദരിയോട് പറഞ്ഞ് വീടിന് മുന്നിലെ കിണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ഉടനെ തന്നെ ഭര്‍തൃസഹോദരി അയല്‍വാസികളെയും സഹോദരനെയും വിളിച്ച് വരുത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടനെ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
തുംകുരു ജില്ലയിലെ ഷിറ താലൂക്കിലെ മണികണ്ഠയാണ് പവിത്രയുടെ ഭര്‍ത്താവ്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം ഒരു വർഷം മുമ്പാണ് പവിത്ര മണികണ്ഠനെ വിവാഹം കഴിച്ചത്. അതേസമയം ഭര്‍തൃ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
”ഇതെന്റെ ഹൃദയം തകര്‍ക്കുന്നു’; വികാരനിര്‍ഭരമായ കുറിപ്പുമായി ബൈജു രവീന്ദ്രന്
ബംഗളൂരു: തൊഴിലാളികളെ പരിച്ചുവിടാനുള്ള നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബൈജു രവീന്ദ്രന്.
ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നും അതൊരിക്കലും എളുപ്പമല്ലെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ അദ്ദേഹം എഴുതി. അടുത്ത മാര്‍ച്ചോടെ 2500 തൊഴിലാളികളെയാണ് ബൈജൂസ് പിരിച്ചുവിടുന്നത്.
‘ലാഭത്തിന്റെ വഴിയില്‍ സഞ്ചരിക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ടതുണ്ട്. ബൈജൂസ് വിടാന്‍ പോകുന്നവര്‍ ക്ഷമിക്കണം. അതെന്റെ ഹൃദയം തകര്‍ക്കുന്നുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. ഇതൊരിക്കലും ഞങ്ങളുദ്ദേശിച്ച പോലെ എളുപ്പമുള്ള പ്രക്രിയ ആയിരുന്നില്ല.’ – അദ്ദേഹം കുറിച്ചു. ആകെ ശേഷിയുടെ അഞ്ചു ശതമാനം പേരെ മാത്രമേ പിരിച്ചുവിടുന്നുള്ളൂ എന്നും രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളെ തിരികെ കൊണ്ടുവന്ന് കമ്ബനിയെ സുസ്ഥിര വികസനത്തിലേക്ക് എത്തിക്കുന്നതിനാണ് എന്റെ ആദ്യ മുന്‍ഗണന. പുതിയ അവസരങ്ങളിലെല്ലാം നിങ്ങളെ ആദ്യത്തില്‍ പരിഗണിക്കണമെന്ന് എച്ച്ആര്‍ ഡിപ്പാര്‍ട്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ – രവീന്ദ്രന് പറഞ്ഞു.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്ബനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്ബനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രന് നേതൃത്വം നല്കുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്ബനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്ബന്‍ കമ്ബനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓണ്‍ലൈന്‍ ട്യൂഷന് രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി. രണ്ടു വര്‍ഷത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്ക് മാത്രമായി 2.5 ബില്യണ്‍ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്ബനി ചെലവഴിച്ചിരുന്നത്.