ബസ് കാത്ത് നില്‍ക്കുമ്ബോള്‍ ചിലപ്പോള്‍ ബസ് നിര്‍ത്താതെ പോകുന്നതൊക്കെ പതിവ് സംഭവമാണ്, പക്ഷേ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല എന്ന കാരണത്തിന് ബസിന് നേരെ കല്ലെറിഞ്ഞാലുളള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു.കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയില്‍ അത്തരത്തിലൊരു സംഭവം നടന്നു. ബസ് കാത്ത് നിന്ന സ്ത്രീ ബസ് നിശ്ചിത സ്റ്റോപ്പില്‍ നിര്‍ത്താത്തതിൻ്റെ ദേഷ്യത്തില്‍ കല്ലെടുത്തെറിഞ്ഞു.5000 രൂപയാണ് പിഴയായി ലഭിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകാൻ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ലക്ഷ്മി എന്ന സ്ത്രീ, ഒരുപാട് നേരം കാത്തി നിന്നിട്ടും ബസുകള്‍ ഒന്നു വന്നില്ലെന്നും, വന്ന ബസ് അത് നിര്‍ത്തേണ്ടിയിരുന്ന സ്റ്റോപ്പില്‍ നിര്‍ത്താതെ പോയപ്പോഴുണ്ടായ ദേഷ്യത്തിലാണ് താൻ കല്ല് എടുത്തെറിഞ്ഞത് എന്നാണ് ലക്ഷ്മി പറയുന്നത്.
കല്ലെറിഞ്ഞപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും ലക്ഷ്മി അതില്‍ കയറുകയും ചെയ്തു.എന്നാല്‍ ബസ് ഡ്രൈവര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് കൊണ്ടു പോയത്. മുനീര്‍ബാദ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസില്‍ തന്നെ അവളുടെ ഗ്രാമമായ ഇല്‍ക്കലിലേക്ക് പോകുകയും ചെയ്തു. സംഭവത്തെ കുറിച്ച് ബസ് കണ്ടക്ടര്‍ പറയുന്നത് ലക്ഷ്മിയും കൂട്ടരും ബസ് കാത്ത് നിന്നത് എതിര്‍വശത്തായിരുന്നു എന്നാണ്.ഹൊസപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്, ലക്ഷ്മിയും കൂട്ടരും ഇല്‍ക്കലിലേക്ക് പോകുന്ന വശത്താണ് നിന്നത്.
തങ്ങളുടേത് നോണ്‍ സ്റ്റോപ്പ് ബസായത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ബസ് നിര്‍ത്താനും സാധിക്കില്ല. നോണ്‍ സ്റ്റോപ്പ് ബസ് നിശ്ചിത സ്റ്റോപ്പില്‍ അല്ലാതെ വേറെ ഏതെങ്കിലും സ്റ്റോപ്പില്‍ നിര്‍ത്താൻ അവര്‍ക്ക് സാധിക്കില്ല എന്നതാണ് നിയമം.പൊതുമുതല്‍ നശിപ്പിക്കാൻ ജനങ്ങള്‍ക്ക് അധികാരമില്ല. അത് ബസായാലും പോസ്റ്റായാലും, അത് കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ആരം ചെയ്യരുത്, പ്രത്യേകിച്ച് ബസിന് നേരെ കല്ലെറിയുന്ന രീതി. ബസിന് മാത്രമല്ല കേടുപാടുകള്‍ സംഭവിക്കുന്നത് അതിലെ യാത്രക്കാര്‍ക്ക് കൂടിയാണ്.
കല്ല് യാത്രക്കാരുടെ ദേഹത്ത് കൊള്ളുകയോ ചില്ല് പൊട്ടി കണ്ണില്‍ തെറിക്കുകയോ ചെയ്താല്‍ കാര്യം കൈവിട്ട് പോകും.ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു സമയത്ത് വലിയ വിഷയമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയില്‍ 26 ബസ് ഡ്രൈവര്‍മാരെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്. റൂട്ട് ബസുകളും സ്കൂള്‍ ബസുകളും ഓടിക്കുന്നതിന്റെ ഇടയിലാണ് ഈ ഡ്രൈവര്‍മാര്‍ക്ക് പിടി വീണത്. യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവൻ അപകടത്തിലാക്കിയായിരുന്നു ഇവരുടെ സര്‍വ്വീസ് എന്ന് പറയാതിരിക്കാൻ വയ്യ.
ഇവര്‍ക്ക് ഒരു ശിക്ഷയും അതിലുപരി ഒരു പാഠം എന്ന നിലയില്‍ ‘മദ്യപിച്ച് ഒരിക്കലും വാഹനമോടിക്കില്ലെന്ന്’ 1000 തവണ പൊലീസ് ഇവരെ കൊണ്ട് ഇംപൊസിഷൻ എഴുതിപ്പിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ആകെ മൊത്തം 32 ബസുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്ര ഹില്‍ പാലസ് ഇൻസ്പെക്ടര്‍ വി ഗോപകുമാര്‍ നടത്തിയ അപ്രതീക്ഷിത ചെക്കിംഗില്‍ രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍, 10 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍, നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവരെ പിടികൂടി.അടുത്തിടെ കൊച്ചിയില്‍ സ്വകാര്യബസിന്റെ മരണപ്പാചിലിന് ഇടയില്‍ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്തിനെ തുടര്‍ന്ന് പൊലീസ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കായി ബസുകളില്‍ ചെക്കിംഗ് ആരംഭിച്ചത്.
രാവിലെ തന്നെ മദ്യപിച്ചിട്ടാണ് ഡ്രൈവര്‍മാര്‍ ബസുകള്‍ ഓടിക്കുന്നത് എന്ന വസ്തുത പൊതുജനങ്ങളെ ഞെട്ടിച്ചു. ഇത്തരത്തിലുള്ള ഡ്രൈവര്‍മാരുടെ അപകടകരമായ പെരുമാറ്റത്തിന്റെ തോത് മനസ്സിനെ ആശങ്കപ്പെടുത്തുന്നതാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത്, പ്രത്യേകിച്ച് പൊതുഗതാഗത വാഹനങ്ങളും സ്കൂള്‍ ബസുകളും പോലെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അവസാന താക്കീത് എന്ന നിലയില്‍ പൊലീസിന്റെ ശക്തമായ സന്ദേശമാണിത്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഡ്രൈവറുടെ ജീവന് മാത്രമല്ല, റോഡിലുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാക്കുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കോര്‍പറേഷനു റിപ്പോര്‍ട്ട് അയച്ച് യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ പൊലീസ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.