ബംഗളൂരു:വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കര്‍ണാടക യാദ്ഗിറിലാണ് സംഭവം.മുദ്നാല് തണ്ഡ സ്വദേശിനി സവിത റാത്തോഡ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗം നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുകയാണ്. സെപ്റ്റംബര്‍ ഒമ്ബതിന് കെച്ചഗറഹള്ളി ക്രോസിലെ തന്റെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു യുവതി.
പിന്നീട് മാറിലും തലയിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ കലബുറഗിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ അനാഥയായ യുവതി ഭിന്നശേഷിക്കാരനായ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
മുംബൈ പൊലീസ് എന്ന വ്യാജേന വീണ്ടും സൈബര്‍ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 11,16,000 രൂപ
മുംബൈ പൊലീസെന്ന വ്യാജേന യുവാവിനെ സ്കൈപ് കോളിലൂടെ വിളിച്ച് മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 11,16,000 രൂപ.ആഗസ്റ്റ് 21, 22 ദിവസങ്ങളിലായി പാലക്കാട്ടെ 23കാരിയില്‍നിന്ന് 45 ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പ്രതികളെ പാലക്കാട് സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് കൊടുവായൂര്‍ സ്വദേശി പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം ഒന്നിന് ഉച്ചയോടെ മുബൈ പൊലീസെന്ന് പരിചയപ്പെടുത്തിയാണ് സ്കൈപ്പ് കോള്‍ വഴി വിളിച്ചത്.
താങ്കളുടെ പേരില്‍ മുംബൈയില്‍ നിന്ന് തായ്വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷപ്പെടാന്‍ സഹായിക്കാമെന്നും പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കഴിഞ്ഞ നാലിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ വഞ്ചിച്ച് പണം കൈപ്പറ്റിയത് മധ്യപ്രദേശിലുള്ള മൂന്ന് അക്കൗണ്ടുകള്‍ വഴിയാണെന്ന് കണ്ടെത്തി