Home Featured ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം.കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്ബേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയില്‍ പന്തീരങ്കാവ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് യുവാവ് വിവാഹിതനാവുന്നു എന്നറിഞ്ഞ് യുവതി പോലീസുമായി എത്തിയത്. പീഡന പരാതിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം തടയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലിചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂര്‍ പോലീസിന്റെ സംഘവും തിരിച്ചപോയി.

സൈബർ തട്ടിപ്പ്; മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് 15 കോടി

ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ.ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പ് നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെ പിടിക്കാം. എന്നാൽ, ഇത്തരത്തിൽ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികൾ മാത്രം.കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഭൂരിഭാഗം സൈബർ കേസുകളും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്.ചില ദിവസങ്ങളിൽ അമ്പതിൽ അധികം കേസുകൾ വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി മാത്രം വിവിധ കേസുകളിൽ നഷ്ടമായത് 37 ലക്ഷം രൂപയാണ്. ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്‌സൈറ്റുകൾ എന്നിങ്ങനെ പല മാർഗങ്ങളിലൂടെ ആണ് കബളിപ്പിക്കൽ.

You may also like

error: Content is protected !!
Join Our WhatsApp Group