കണ്ണൂർ: കേരളാ-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തർസംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.
കേരളാ അതിർത്തിയിൽ നിന്ന് 15 കീലോമീറ്ററോളം മാറി കർണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിരാജ്പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേർ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കർണാടക പോലീസ് അറിയിച്ചത്.
ഗൂഗിള്‍ പേ, ഫോണ്‍ പേയില്‍ ആളുമാറി പണമയച്ചോ? എങ്ങനെ വീണ്ടെടുക്കാം
സാധനങ്ങളും സേവനങ്ങളും സ്വന്തമാക്കിയ ശേഷം പണം നേരിട്ട് കൊടുക്കുന്നത് ഇന്ന് കുറഞ്ഞ് വരികയാണ്. പലരും സാമ്ബത്തിക വിനിമയങ്ങള്‍ക്ക് കറന്‍സി രഹിത മാര്‍ഗങ്ങളാണ് ഇന്ന് കൂടുതലായും സ്വീകരിക്കുന്നത്.ഇതിനാല്‍ തന്നെ പലപ്പോളും ആളുമാറി പണം അയക്കുന്ന രീതിയും സമീപകാലത്തായി കാണാറുണ്ട്. എന്നാല്‍ തെറ്റായി അയച്ച പണം എങ്ങനെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് എത്തിക്കാം എന്ന കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണയുണ്ടായിക്കൊള്ളണമെന്നില്ല.ഏതെങ്കിലും ഒരു തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ച് പോയെങ്കില്‍ ഇടപാട് റദ്ദാക്കുന്നതിനായി ഓട്ടോ-റിവേഴ്‌സല്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.
പക്ഷേ ഇടപാട് പൂര്‍ത്തിയാകുന്നതിനു മുന്‍പോ അല്ലെങ്കില്‍ പെന്‍ഡിങ് ആയതോ മാത്രമേ നിങ്ങള്‍ക്ക് പഴയപടിയാക്കാന്‍ കഴിയൂ. വിജയകരമായ ഇടപാടുകള്‍ പഴയപടിയാക്കാനാകില്ല.ആര്‍ക്കെങ്കിലും തെറ്റായി പണം അയക്കുകയും ആ ഇടപാട് വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും പേയ്‌മെന്റിന്റെ യുണീക്ക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് (UTR) നമ്ബര്‍ ഉപയോഗിച്ച് ക്രെഡിറ്റ് വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുക.
പണം അയച്ച വ്യക്തിക്ക് നിങ്ങളുടെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന് അവരെ നേരിട്ട് ബന്ധപ്പെടാനും പണം നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ അഭ്യര്‍ത്ഥിക്കാനും കഴിയും. തെറ്റായി പണം അയച്ച വ്യക്തിക്ക് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍, നിങ്ങളുടെ ബാങ്കിന് ഒരു ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാനും ശാഖയുടെ ചില വിശദാംശങ്ങള്‍ നല്‍കാനും മാത്രമേ കഴിയൂ. കൂടുതല്‍ സഹായത്തിനായി നിങ്ങള്‍ ആ ബ്രാഞ്ച് സന്ദര്‍ശിച്ച് മാനേജരുമായി സംസാരിക്കേണ്ടതുണ്ട്.