Home Featured ബംഗളൂരു: കോടതിയില്‍ അഭിഭാഷകനെ കത്തികൊണ്ട് ആക്രമിച്ച് യുവതി.

ബംഗളൂരു: കോടതിയില്‍ അഭിഭാഷകനെ കത്തികൊണ്ട് ആക്രമിച്ച് യുവതി.

ബംഗളൂരു: ബംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനെ യുവതി കത്തികൊണ്ട് ആക്രമിച്ചു. അഡ്വ. കൃഷ്ണ റെഡ്ഡിയെയാണ് കാഞ്ചന എന്ന യുവതി ആക്രമിച്ചത്.സാമ്ബത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കാഞ്ചനക്കെതിരെ ഹരീഷ് എന്നയാള്‍ക്കുവേണ്ടി ഹാജരായതായിരുന്നു അഭിഭാഷകന്‍. ഹരീഷില്‍നിന്ന് അഞ്ചു ലക്ഷം രൂപ കാഞ്ചന കടം വാങ്ങിയിരുന്നു.

കടം തിരിച്ചുനല്‍കാന്‍ കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് ഹരീഷ് പരാതി നല്‍കിയത്. തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൃഷ്ണ റെഡ്ഡി കാഞ്ചനക്കെതിരെ അള്‍സൂര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഓണ്‍ലൈനില്‍ ചകരിക്ക് പൊന്നും വില

ഓര്‍ക്കിഡിനും പച്ചക്കറി കൃഷിക്കും മറ്റുമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടതോടെ ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളില്‍ ചകിരിക്ക് വില കുത്തനെ കൂടി.ഗുണനിലവാരമനുസരിച്ച്‌ കിലോക്ക് 310 രൂപ വരെ വ്യത്യസ്ത വിലകളിലാണ് വില്‍പന. ശ്രീലങ്കയില്‍ നിന്നുള്ള ചകിരിയാണ് ആഗോള തലത്തില്‍ ഓണ്‍ലൈന്‍ മുഖേന കൂടുതലും വില്‍ക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ചകിരിക്കും വന്‍ ഡിമാന്‍ഡുണ്ട്. കിലോക്ക് 11-20 രൂപക്ക് കയര്‍ നിര്‍മാണത്തിനായി കയര്‍ ഫെഡുള്‍പ്പെടെ സംഭരിക്കുമ്ബോഴാണ് ഓണ്‍ലൈന്‍ വില്‍പന പൊടിപൊടിക്കുന്നത്.

ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി നാരുകള്‍ സഹായകരമാണ്. കൃഷി ആവശ്യത്തിനായി ഉപയോഗപ്പെടുത്താന്‍ പ്രത്യേകം തയ്യാറാക്കിയ ചകിരി വിപണിയില്‍ ലഭ്യമാണ്. പ്രകൃതിദത്തമായ മണ്ണിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്. ൈഹഡ്രോപോണിക്സ് കൃഷിരീതികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഇത്തരം ചകിരികളുടെ അഞ്ച് കിലോ പാക്ക് 300 രൂപ മുതല്‍ ലഭ്യമാണ്.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന ചകിരിക്ക് 30 കിലോ കെട്ടിന് 950 മുതല്‍ 1050 രൂപവരെ ഒരു ഘട്ടത്തില്‍ വില എത്തിയിരുന്നു. ചകിരിച്ചോറ്, തൊണ്ടോടുകൂടിയ ചകിരി, കഷണങ്ങളാക്കിയ ചകിരി എന്നിവ തിരിച്ചാണ് വില്‍പന. കഷണങ്ങളാക്കിയ ചകിരിക്കാണ് വിലക്കൂടുതല്‍. ഒരു കഷണം ചകിരിക്ക് 80 പൈസ മുതല്‍ 20 രൂപ വരെ വിലകളില്‍ ലഭ്യമാണ്

You may also like

error: Content is protected !!
Join Our WhatsApp Group