ബെംഗളൂരു: ഹുളിമാവിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ. ബെലഗാവി സ്വദേശി രേണുകയാണ് (രേഖ-34) അറസ്റ്റിലായത്. കൊല്ലപ്പെട്ട പാനൂർ അണിയാരം സ്വദേശി ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹുളിമാവിലെ ഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. വാക്തർക്കത്തിനിടയിൽ രേണുക ജാവേദിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് രേണുകയാണ് ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചെന്ന് പോലീസ് പറഞ്ഞു.നഗരത്തിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു ജാവേദ്.
നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി യുവതിയുടെപേരിൽ നേരത്തേയും കേസുകളുണ്ട്. ഹോട്ടലുകളിൽ താമസിച്ചശേഷം പണം നൽകാതെ പോകുന്നത് ചോദ്യംചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഭൂരിഭാഗം കേസുകളും. മൈകോ ലേഔട്ട്, കോറമംഗല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രേണുകയുടെപേരിൽ കേസുണ്ട്. യുവതിയുടെ മയക്കുമരുന്ന് ഇടപാടുകളും പോലീസ് പരിശോധിക്കുന്നു. ഹുളിമാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ജാവേദിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
കാലാവസ്ഥാ തകര്‍ച്ച തുടങ്ങി ; മുന്നറിയിപ്പ് നല്കി യുഎൻ
കാലാവസ്ഥാ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത് ഉത്തരാര്‍ധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.യൂറോപ്യൻ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ കണക്കുകള്‍ അധികരിച്ചാണ് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞത് ചരിത്രത്തിലെ ചൂടേറിയ ആഗസ്ത് മാത്രമല്ല, ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നുവര്‍ഷമായി സമുദ്രതാപനിലയും വളരെ ഉയര്‍ന്ന നിലയിലാണ്. ‘കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തകരുകയാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഇതിന്റെ ഭാഗമാണ്’–- യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.