ബംഗളൂരു നഗരത്തില്‍ മൂന്നു വര്‍ഷമായി ഹണിട്രാപ് വഴി പണം തട്ടുന്ന സംഘത്തിലെ യുവതി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിനി ആരതി ദയാലാണ് അറസ്റ്റിലായത്.പി.ജിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഹണിട്രാപ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. പി.ജിയില്‍ തന്റെ കൂടെ മുറിയിലുണ്ടായിരുന്ന യുവതിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച് ആരതി മുങ്ങുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത ബംഗളൂരു പൊലീസ് ആന്ധ്രയിലെ വിജയവാഡയില്‍വെച്ച് പ്രതിയെ പിടികൂടി.
വിശദമായി ചോദ്യം ചെയ്തതോടെ നഗരത്തിലടക്കം ഹണി ട്രാപ്പിലൂടെ പലരില്‍നിന്നും പണം തട്ടിയതായി സമ്മതിച്ചു. യുവതിയുടെ കുടുംബപശ്ചാത്തലമടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ മധ്യപ്രദേശ് പൊലീസില്‍നിന്ന് തേടിയിട്ടുണ്ട്. ബംഗളൂരുവിലെ ബിസിനസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെയാണ് ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയിരുന്നത്. 2019ല്‍ ഇതേ കേസിന് അറസ്റ്റിലായ യുവതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
താനൊരു സ്ത്രീ വിരോധിയല്ല, പുരുഷനും ഒരു പക്ഷമുണ്ട്; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന് അലന്‍സിയര്‍.പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി അലന്‍സിയര്‍ വ്യക്തമാക്കി.സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ഈ വിഷയത്തില്‍ ഖേദമില്ല. താനൊരു സ്ത്രീ വിരോധിയല്ല. ആരെയും ആക്ഷേപിച്ചിട്ടില്ല. തന്റെ അമ്മയെയും ഭാര്യയെയും സ്നേഹിക്കുന്നുണ്ട്. ഒരു പക്ഷം പിടിക്കരുത്. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കില്‍ പെണ്ണില്ല. അതുപോലെ പെണ്ണില്ലെങ്കില്‍ ആണുമില്ല. ശിവ പാര്‍വതി സങ്കല്പം ദൈവികവും ശ്രേഷ്ടവുമാണ്. അത് മറക്കുന്നു.
ഏകപക്ഷീയമെന്ന് പറഞ്ഞ് അമ്മയും അച്ഛനും എന്ന പേരില്‍ സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല. എന്തിനാണ് എല്ലാ വര്‍ഷവും ഒരാളുടെ സൃഷ്ടി തന്നെ കൊടുക്കുന്നതെന്നും അതില്‍ സ്ത്രീ വിരുദ്ധത കാണാൻ സാധിക്കാത്തത് എന്തു കൊണ്ടാണെന്നും അലന്‍സിയര്‍ ചോദിച്ചു. നമ്ബൂതിരി തയാറാക്കിയ ശില്പത്തില് എന്തു കൊണ്ട് സ്ത്രീ വിരുദ്ധത കാണുന്നില്ല. പുരുഷന്റെ ശില്പം എന്തു കൊണ്ട് സൃഷ്ടിക്കുന്നില്ല. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്ന പരാമര്‍ശത്തില്‍ മാറ്റമില്ല. 25,000 രൂപ തന്ന് അപമാനിക്കരുത് എന്നത് ഒരു പ്രസ്താവന മാത്രമാണ്.
ഈ പണം ട്രഷറിയില്‍ നിന്ന് ലഭിക്കുമോ എന്ന് നോക്കാമെന്നും അലന്‍സിയര്‍ വ്യക്തമാക്കി.സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലാണ് നടന് അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ പെണ്‍രൂപത്തിലുള്ള പ്രതിമ നല്കി അപമാനിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന് എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. സ്പെഷല്‍ ജൂറി പരാമര്‍ശത്തിന് സ്വര്‍ണം പൂശിയ പുരസ്കാരം നല്‍കണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനോടായി ആവശ്യപ്പെട്ടു.