37000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നുവിടാൻ ശ്രമിച്ച് യുവതി. സാഹസത്തിന് മുതിരാനുള്ള കാരണം ഉദ്യോഗസ്ഥർ ആരാഞ്ഞപ്പോൾ യേശു തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞുവെന്നായിരുന്നു യുവതിയുടെ മറുപടി. ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രക്കിടെയാണ് സംഭവം. 34 -കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് സഹയാത്രക്കാരുടെ ജീവനുകൂടി ഭീഷണിയുയർത്തിയത്.
വിമാനം പറന്നുയർന്നത് മുതൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള യുവതിയുടെ ശ്രമത്തെ ചെറുത്ത്‌നിന്ന സഹയാത്രക്കാരന്റെ തുടയിൽ യുവതി കടിക്കുകയും ചെയ്തു. ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു.
പിന്നീട് യുവതിയെ പൊലീസിന് കൈമാറുകയും ചെയ്തു. യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിനും മൊഴി നൽകി. യുവതിയുടെ കടിയേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഭർത്താവിനെ അറിയിക്കാതെയാണ് താൻ വീടുവിട്ടതെന്നും മേരിലാൻഡിലുള്ള കുടുംബസുഹൃത്തിനെ കാണാനാണ് യാത്ര പുറപ്പെട്ടതെന്നും യുവതി പൊലിസിനോട് പറഞ്ഞു.
ഡിസംബര്‍ ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒടിപി, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ മുതല്‍ ബാങ്കിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി നിരവധി രംഗങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം വ്യവസ്ഥ:
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് നാളെ മുതല്‍ മാറ്റം വരുന്നത്. സുരക്ഷ കണക്കിലെടുത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നടപ്പാക്കിയത് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് വേണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴാണ് ഡിസംബര്‍ ഒന്നുമുതല്‍ വണ്‍ ടൈം പാസ് വേര്‍ഡ് നിര്‍ബന്ധമാക്കിയത്.
അക്കൗണ്ടുടമ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി എത്തുക. ഒടിപി നല്‍കിയ ശേഷമാണ് എടിഎം പിന്‍ ആവശ്യപ്പെടുക. പിന്‍ നമ്പര്‍ നല്‍കിയ ശേഷം ഇടപാട് നടത്താന്‍ കഴിയുംവിധമാണ് പിഎന്‍ബി എടിഎമ്മുകളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്.
ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്.