Home Featured ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു. തേജസ്വി (25), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്ബോഴാണ് ഇവരുടെ ദേഹത്തേക്ക് തൂണ്‍ തകര്‍ന്നുവീണത്. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍-എച്ച്‌.ആര്‍.ബി.ആര്‍ ലേ ഔട്ട് റോഡിലാണ് അപകടം.

നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആരോപിച്ചു. യാതൊരു ഗുണനിലവാരവുമില്ലാത്ത നിര്‍മാണമാണ് നടക്കുന്നതെന്നും ’40 ശതമാനം കമ്മീഷന്‍’ സര്‍ക്കാറിന്റെ പ്രവര്‍ത്തനഫലമാണ് അപകടമെന്നും ശിവകുമാര്‍ ആരോപിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് അമ്മയും മകനും മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്നുവീണ തൂണിന്റെ അവശിഷ്ടങ്ങളും ബാരിക്കേഡുകളും മാറ്റാന്‍ അധികൃതര്‍ സഹകരിച്ചില്ലെന്നും പ്രദേശവാസികളാണ് എല്ലാ തടസ്സങ്ങളും നീക്കി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.

കന്നട എഴുത്തുകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

മംഗളുരു| കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു.

മംഗളുരുവില്‍ വെച്ചായിരുന്നു അന്ത്യം. മംഗളുരുവിലാണ് ഇവര്‍ സ്ഥിരതാമസം. കാസര്‍കോട് ചെമ്മനാട് സ്വദേശിനിയാണ്. കന്നടയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ചന്ദ്രഗിരിയ തീരദല്ലിഎന്ന നോവലിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധേയയായത്. ആ നോവല്‍ ചന്ദ്രഗിരിക്കരയില്‍ എന്ന പേരില്‍ സി. രാഘവന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group