മംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബണ്ട്വാളിലാണ് സംഭവം നടന്നത്.യോഗീഷ് ഗൗഡ (34), ആശാ കെ (32) എന്നിവരാണ് അറസ്റ്റിലായത്. അരവിന്ദ് ഭാസ്കര്‍ (39) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ചയാണ് ബണ്ട്വാള്‍ താലൂക്കിലെ ഇടക്കിടുവിലുള്ള വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ട് വര്‍ഷം മുമ്ബാണ് അരവിന്ദ് ഭാസ്കര്‍ പുതിയ വീടിന്റെ പണി ആരംഭിച്ചത്.യോഗീഷ് ഗൗഡയ്ക്കായിരുന്നു നിര്‍മാണചുമതല. ഇതിനിടയിലാണ് യോഗീഷും ആശയും പ്രണയത്തിലായത്. ഇതേച്ചൊല്ലി ആശയും അരവിന്ദും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു അരവിന്ദിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചൂട് കൂടുന്നു; സംസ്ഥാനത്തെ ജോലി സമയത്തില്‍ മാറ്റം
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം നാളെ മുതല്‍ ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.