Home Featured കുടിച്ച്‌ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

കുടിച്ച്‌ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

by ടാർസ്യുസ്

കോയമ്ബത്തൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. 39കാരനായ സതീഷ്. കാവുണ്ടം പാളയം അംബേദ്കര്‍ നഗറിലെ ആര്‍ റീന എന്നിവരാണ് അറസ്റ്റിലായത്.

12വര്‍ഷം മുന്‍പാണ് ഇല്ക്‌ട്രീഷ്യനായ രാജ റീനെയെ വിവാഹം കഴിച്ചത്. രാജ പലപ്പോഴും മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചാണ് രാജ മരിക്കാന്‍ ഇടയായതെന്ന് യുവതി ബന്ധുക്കളെ അറിയിച്ചു.യുവാവിന്റെ മൃതദേഹത്തിലെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടത്തിനയച്ചിരുന്നു.

കഴുത്തുഞെരിച്ചാണ് രാജയെ കൊലപ്പെടുത്തിയതെന്നാണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ബന്ധുവായ കാമുകനുമൊത്താണ് കൊലപാതകം നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ഭാര്യയും യുവാവും തമ്മിലുള്ള അവിഹിതബന്ധം രാജ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. മദ്യപിച്ചെത്തിയ ദിവസം ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group