Home തിരഞ്ഞെടുത്ത വാർത്തകൾ അക്കൗണ്ടില്‍ പണമില്ലേ? വിഷമിക്കണ്ട, 10,000 രൂപ വരെ പിൻവലിക്കാം! ഈ സൗകര്യം അറിഞ്ഞിരിക്കണം

അക്കൗണ്ടില്‍ പണമില്ലേ? വിഷമിക്കണ്ട, 10,000 രൂപ വരെ പിൻവലിക്കാം! ഈ സൗകര്യം അറിഞ്ഞിരിക്കണം

by ടാർസ്യുസ്

അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ല, പക്ഷേ, പെട്ടെന്നൊരു ആവശ്യത്തിന് 10,000 രൂപ വേണം. ഇത് എങ്ങനെ സാധ്യമാകും? കേന്ദ്ര സർക്കാരിൻ്റെ ഒരു പ്രത്യേക പദ്ധതിയിലൂടെ ഇത് നടക്കും.അത് എങ്ങനെ എന്നറിയാം. കയ്യില്‍ പണമില്ലാത്ത, അക്കൗണ്ടില്‍ ബാലൻസില്ലാത്ത അടിയന്തര സാഹചര്യങ്ങള്‍ സാധാരണക്കാർക്ക് ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചത്.അക്കൗണ്ടില്‍ പണമില്ലാത്തപ്പോഴും നിങ്ങള്‍ക്ക് 10,000 രൂപ വരെ പിൻവലിക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പദ്ധതിയാണ് ഇത് സാധ്യമാക്കുന്നത്. ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) പ്രകാരമുള്ള സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക്, നിബന്ധനകള്‍ പാലിച്ചാല്‍ 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് (OD) സൗകര്യം നേടാം. അക്കൗണ്ടില്‍ പണമില്ലെങ്കിലും ഒരു നിശ്ചിത തുക വരെ പിൻവലിക്കാൻ ബാങ്ക് നല്‍കുന്ന സൗകര്യമാണ് ഓവർഡ്രാഫ്റ്റ്. ഇതൊരു ചെറിയ കാലത്തേക്കുള്ള ലോണ്‍ പോലെയാണ്. ഇതിന് ബാങ്ക് പലിശ ഈടാക്കും. ജൻ ധൻ യോജനയില്‍ ഈ പരിധി ആദ്യം 5,000 രൂപയായിരുന്നു, പിന്നീടത് 10,000 രൂപയായി ഉയർത്തി. ഈ 10,000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കാൻ ചില നിബന്ധനകളുണ്ട്: 1. അക്കൗണ്ട് തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും ആയിരിക്കണം, മികച്ച ഇടപാടുകള്‍ നടന്നിരിക്കണം. 2. അപേക്ഷകന് 18-നും 65-നും ഇടയില്‍ പ്രായമുണ്ടായിരിക്കണം (മുൻപ് ഇത് 18-60 വയസ്സായിരുന്നു). 3. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം, സ്ത്രീകള്‍ക്ക് മുൻഗണന. 4. അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ചിരിക്കണം. ഈ പദ്ധതിയുടെ പ്രധാന ആകർഷണം 2,000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റിന് പ്രത്യേക നിബന്ധനകളോ ഗ്യാരണ്ടിയോ ആവശ്യമില്ല എന്നതാണ്. എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ബാങ്കിൻ്റെ പരിശോധനകളും ഉപഭോക്താവിൻ്റെ ക്രെഡിറ്റ് ഹിസ്റ്ററിയും പരിഗണിക്കും. ഇതൊരു സൗജന്യ പണമല്ല, മറിച്ച്‌ ഒരു വായ്പയാണ്. അതിനാല്‍ പലിശ നല്‍കണം. ബാങ്കുകള്‍ക്ക് അനുസരിച്ച്‌ പലിശ നിരക്ക് മാറും, സാധാരണയായി 2% മുതല്‍ 12% വരെയാണ് ഈടാക്കുന്നത്. എടിഎം വഴി ഈ പണം പിൻവലിക്കാം. കൃത്യസമയത്ത് പലിശയടക്കം തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 2014-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതുവരെ 550 ദശലക്ഷത്തിലധികം അക്കൗണ്ടുകളുണ്ട്. സീറോ ബാലൻസ് കൂടാതെ, റുപേ (RuPay) ഡെബിറ്റ് കാർഡ്, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ എന്നിവയും ഈ അക്കൗണ്ടുകള്‍ക്ക് ലഭിക്കും. അടിയന്തര ചികിത്സാ ചെലവുകള്‍ക്കോ ചെറിയ ബിസിനസ് ആവശ്യങ്ങള്‍ക്കോ ജൻ ധൻ അക്കൗണ്ടിലെ ഈ ഓവർഡ്രാഫ്റ്റ് സൗകര്യം സാധാരണക്കാർക്ക് വലിയൊരു ആശ്രയമാണ്. നിങ്ങള്‍ക്ക് 6 മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ജൻ ധൻ അക്കൗണ്ടുണ്ടെങ്കില്‍, ഉടൻ അടുത്തുള്ള ബാങ്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച്‌ അറിയാവുന്നതാണ്.

You may also like

Join Our WhatsApp Group