Home Featured തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ വില കുതിച്ചുയർന്നേക്കും; 22 രൂപയോളം കൂടാൻ സാധ്യത

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ വില കുതിച്ചുയർന്നേക്കും; 22 രൂപയോളം കൂടാൻ സാധ്യത

മുംബൈ: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുകയാണ്. ഇന്ന് ബാരലിന് 130 ഡോളർ കടന്നിരിക്കുകയാണ്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ ഈ വില വർധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 22 രൂപ വരെ പെട്രോളിന് വില ഉയർന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇപ്പോൾ ബാരലിന് 100 രൂപ നൽകിയാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിക്കുന്നത്.

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിർത്തിയാൽ ലോകവിപണിയിൽ അഞ്ച് മില്യൺ ബാരൽ ക്ഷാമമുണ്ടാകുമെന്നും ഇത് ബാരലിന് 200 ഡോളറിന് മുകളിൽ എണ്ണവില എത്താൻ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ

അതേസമയം, ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്രം പെട്രോൾ വില കുറച്ചത്.എന്നാൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വീണ്ടും വില വർധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

You may also like

error: Content is protected !!
Join Our WhatsApp Group