Home Featured ഐ.ടി ലോകത്ത് ‘മൂണ്‍ലൈറ്റിങ്’ പ്രതിഭാസം; 300 തൊഴിലാളികളെ പിരിച്ചുവിട്ട് വിപ്രോ

ഐ.ടി ലോകത്ത് ‘മൂണ്‍ലൈറ്റിങ്’ പ്രതിഭാസം; 300 തൊഴിലാളികളെ പിരിച്ചുവിട്ട് വിപ്രോ

by കൊസ്‌തേപ്പ്

മൂണ്‍ലൈറ്റിങ് കാരണം 300 തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുകയാണ് ലോകപ്രശസ്ത ഇന്ത്യന്‍ ഐടി കമ്ബനിയായ വിപ്രോ (WIPRO). ഒരു സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനായിരിക്കെ അധിക വരുമാനത്തിനായി മറ്റേതെങ്കിലും സ്ഥാപനത്തില്‍ സൈഡ് ജോലികള്‍ ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിങ് (moonlighting) അല്ലെങ്കില്‍ ടു ടൈമിങ് (two timing) എന്ന് പറയുന്നത്. ലോകമെമ്ബാടുമുള്ള പല ടെക്നോളജി കമ്ബനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍, പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ 300 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിപ്രോ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചത്. വിപ്രോയുടെ തന്നെ എതിരാളികളായ കമ്ബനികള്‍ക്ക് വേണ്ടിയാണ് വിപ്രോയില്‍ നിന്ന് ശമ്ബളം വാങ്ങിക്കൊണ്ട് തൊഴിലാളികള്‍ പ്രവര്‍ത്തിച്ചത്. പൊതുവെ, ശമ്ബളം കൈപ്പറ്റുന്ന സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രികളിലാണ് ചിലര്‍ ‘സൈഡ് ബിസിനസ്’ നടത്തുന്നത്. ചന്ദ്രന്റെ വെളിച്ചത്തില്‍ ചെയ്യുന്ന ജോലി എന്ന നിലക്കാണ് ഈ പ്രവര്‍ത്തിക്ക് ‘മൂണ്‍ലൈറ്റിങ്’ എന്ന പേരും വന്നത്.

”കാര്യം വളരെ ലളിതമാണ്, ഇത് പൂര്‍ണ്ണമായും കമ്ബനിയോട് ചെയ്യുന്ന വഞ്ചനയാണ്, അതുകൊണ്ടുതന്നെ അത്തരത്തിലുള്ളവരെ ഞങ്ങള്‍ പിരിച്ചുവിട്ടു”. -49 -ആമത് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്‍വെന്‍ഷനിടെ ഇക്കണോമിക് ടൈംസിനോട് റിഷാദ് പ്രേംജി പ്രതികരിച്ചു.

നേരത്തെ ഇന്‍ഫോസിസ് മൂണ്‍ലൈറ്റിങ്ങുമായി ബന്ധപ്പെട്ട് തൊളിലാളികള്‍ക്കയച്ച സന്ദേശം വലിയ വാര്‍ത്തയായി മാറിയിരുന്നു. സ്ഥാപനത്തിന്റെ മൂണ്‍ലൈറ്റിങ് നിയമങ്ങള്‍ ലംഘിച്ചാല്‍, അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് കമ്ബനി മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, മൂണ്‍ലൈറ്റിങ്ങിനെ വലിയ പാപമായി കണക്കാക്കാനാകില്ലെന്ന് കാട്ടി ചിലര്‍ രംഗത്തുവന്നിരുന്നു. ഒരു നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാമെന്നാണ് കമ്ബനിയും ജീവനക്കാരും തമ്മില്‍ കരാറുള്ളത്, അതിന് ശേഷം തൊഴിലാളികള്‍ക്ക് മറ്റെന്ത് ജോലിയിലും ഏര്‍പ്പെടാമെന്ന് ഇന്‍ഫോസിസ് മുന്‍ ഡറക്ടര്‍ മോഹന്‍ദാസ് പൈ പറഞ്ഞിരുന്നു.

നഗ്നചിത്രം പ്രചരിപ്പിച്ചത് മറ്റൊരുപേരില്‍; ഡോക്ടറെ കൊന്ന കാമുകിയും കൂട്ടുകാരും ആര്‍ക്കിടെക്റ്റുമാര്‍

ബെംഗളൂരു: നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ കാമുകിയും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചുകൊന്നു. ബെംഗളൂരു ന്യൂ മൈക്കോ ലേഔട്ടിലാണ് സംഭവം. തമിഴ്നാട് സ്വദേശി എന്‍. വികാസാണ് (27) കൊല്ലപ്പെട്ടത്. വികാസിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പ്രതിഭ (24), പ്രതിഭയുടെ കൂട്ടുകാരായ ഗൗതം (24), സുശീല്‍ (27), സൂര്യ (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ഈമാസം 10-നാണ് വികാസിന് മര്‍ദനമേറ്റത്. അബോധാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കഴിഞ്ഞദിവസമാണ് ബേഗൂര്‍ പോലീസ് യുവതിയെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തത്. മൂന്നുപേരും ആര്‍ക്കിടെക്റ്റുമാരാണ്.

യുക്രൈനില്‍ പഠനം പൂര്‍ത്തിയാക്കിയ വികാസ് ഒരുവര്‍ഷംമുമ്ബാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്‌ക്രീനിങ് പരീക്ഷാപരിശീലനത്തിനായി ബെംഗളൂരുവിലെത്തിയത്. ഇതിനിടെ പ്രതിഭയെ പരിചയപ്പെട്ടു. തുടര്‍ന്ന് ബി.ടി.എം. ലേഔട്ടില്‍ വീട് വാടകയ്‌ക്കെടുത്ത് ഇരുവരും താമസം തുടങ്ങി. ഈ മാസം എട്ടിനാണ് പ്രതിഭ തന്റെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നത് കണ്ടത്. സംശയംതോന്നിയ ഇവര്‍ വികാസിന്റെ കംപ്യൂട്ടര്‍ പരിശോധിച്ചതോടെ ഇയാളാണ് മറ്റൊരുപേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെ യുവതി സൃഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നീട് സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ വികാസിനെ നാലുപേരും ചേര്‍ന്ന് ചോദ്യംചെയ്യുകയും ഇരുമ്ബുവടി, വെള്ളക്കുപ്പി എന്നിവകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ വികാസിനെ ഇവര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

ഫോണ്‍ചെയ്യാനായി പുറത്തിറങ്ങിയപ്പോള്‍ വികാസും മറ്റുള്ളവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നുവെന്നാണ് പ്രതിഭ നല്‍കിയ മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group