Home Featured ബെംഗളൂരു: നഗരത്തിൽ വീണ്ടും വൈൻ മേള.

ബെംഗളൂരു: നഗരത്തിൽ വീണ്ടും വൈൻ മേള.

ബെംഗളൂരു: വീഞ്ഞിന്റെ വൈവിധ്യമേറിയ രുചികളൊരുക്കി നഗരത്തിൽ വീണ്ടും വൈൻ മേള.മുന്തിരിച്ചാറിന് പുറമെ പൈനാപ്പിൾ, ഹണി, റോസ് എന്നിവയിൽ നിന്നുള്ള വൈൻ ഉൾപ്പെടെ രുചിച്ച് നോക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ട്.കർണാടകയിലെ നന്ദിഹിൽസ് താഴ്വരയിലും കൃഷ്ണാനദിക്കരയിലും വിളയുന്ന മുന്തിരികളിൽ നിന്നെടുത്ത രുചിയേറുന്ന വീഞ്ഞാണ് വൈൻ പ്രേമികളെ കാത്തിരിക്കുന്നത്.

കർണാടക വൈൻ ബോർഡ്, ഹോർട്ടികൾചറൽ വകുപ്പ് എന്നി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മല്ലേശ്വരം മന്ത്രി സ്ക്വയർ മാളിൽ ആരംഭിച്ച മേളയിൽ പ്രധാന വൈൻ ഉൽപാദകരുടെ സ്റ്റാളുകളുണ്ട്. വൈൻ രുചിച്ച് നോക്കുന്നതിനൊപ്പം ഓക്ക് മരത്തിന്റെ വീപ്പകളിൽ മുന്തിരി നിറച്ച് നൃത്തം ചെയ്യാനും (വൈൻ സ്റ്റോപിങ്) അവസരമുണ്ട്.മേളയുടെ ഉദ്ഘാടനം കർണാടക വൈൻ ബോർഡ് ചെയർമാൻ ടി. സോമു നിർവഹിച്ചു. മേള ഇന്ന് സമാപിക്കും.

ടൂത്ത് പേസ്റ്റ് ട്യൂബില്‍ എംഡിഎംഎ നിറച്ച്‌ ജയിലിലുള്ള ഭര്‍ത്താവിന് നല്‍കി ഭാര്യ; യുവാവിനെതിരെ കേസ്

കോട്ടയം: ജയിലിലുള്ള ഭര്‍ത്താവിന് ടൂത്ത് പേസ്റ്റില്‍ എംഡിഎംഎ നിറച്ച്‌ ഭാര്യ എത്തിച്ചുനല്‍കിയതായി കണ്ടെത്തി.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കോട്ടയത്ത് പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്ബില്‍ ഗോകുലാണ് സബ് ജയിലില്‍ കഴിയുന്നയാളുടെ ഭാര്യയുടെ കൈവശം ജയിലില്‍ എംഡിഎംഎ എത്തിച്ചുനല്‍കിയത്.നേരത്തെ ഗോകുലിനൊപ്പം സബ് ജയിലില്‍ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനാണ് ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞ് അയാളുടെ ഭാര്യയുടെ കയ്യില്‍ എംഡിഎംഎ കൊടുത്തയച്ചത്.

ജയിലില്‍ എംഡിഎംഎ എത്തിച്ചതിന് ഗോകുലിനെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. സുന്ദറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്. തുടര്‍ന്ന് അറസ്റ്റിലായ ഗോകുല്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.കഴിഞ്ഞ ദിവസം 38.76 ഗ്രാം എംഡിഎംഎയുമായാണ് ഗോകുല്‍ അനശ്വര തിയറ്ററിനു സമീപം വച്ച്‌ പിടിയിലായത്.

കോട്ടയം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേര്‍ന്നാണ് വ്യാഴാഴ്ച ഇയാളെ പിടികൂടിയത്. പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ച്‌ പാക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നവരെക്കുറിച്ച്‌ സൂചന ലഭിച്ചതായും അവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group