ബെംഗളൂരു: 79-ാം പിറന്നാൾ ആഘോഷിച്ച് കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ. 2023ൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ നിയമസഭ ബജറ്റ് സമ്മേളനത്തിന് ശേഷം സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് 79-ാം ജന്മദിനത്തിൽ യെദിയൂരപ്പ പ്രഖ്യാപിച്ചു.ഇന്നലെയാണ് യെദിയൂരപ്പ് 79 വയസ്സ് തികഞ്ഞത്. ജനങ്ങളുടെ അനുഗ്രഹം തങ്ങൾക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പാർട്ടി വീണ്ടുംഅധികാരത്തിലെത്തും. അധികാരത്തിലില്ലെങ്കിലും, അധികാരത്തിൽ ഇല്ലാഞ്ഞിട്ടും എന്റെ ജന്മദിനത്തിൽ മൂവായിരത്തോളം ആളുകൾ എന്നെ അനുഗ്രഹിച്ചു, അവരുടെ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ഞാൻ സംസ്ഥാനത്തുടനീളം സഞ്ചരിക്കും. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും- യെദിയൂരപ്പ പറഞ്ഞു. ആളുകൾ ബിജെപിക്കൊപ്പമാണെന്നും കോൺഗ്രസിന്റെ കാപട്യത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മുഖ്യമന്ത്രി ബി. എസ്. യെരപ്പയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിമാരുമായ ബി. എസ്. യെരപ്പയക്ക് ജന്മദിനാശംസകൾ. മുഖ്യമന്ത്രി ട്വിറ്ററിൽ പറഞ്ഞു.