ബെംഗളൂരു: മുഖ്യമന്ത്രിയാകാൻ അവസരം നൽകിയാൽ കഴിവും യോഗ്യതയും തെളിയിക്കാമെന്ന് ബിജെപി എംഎൽഎ ബസന ഗൗഡ പാട്ടീൽ യത്നൽ. ബസവരാജ് ബൊമ്മെയെ ഉടൻ മുഖ്യമന്ത്രി സ്ഥാനത്തേക്കു നീക്കിയേക്കുമെന്ന പാർട്ടി വൃത്തങ്ങളിലും മറ്റും അഭ്യൂഹം പടരുന്നതിനിടെയാണിത്.കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ ഹാവേരിയിലെ ഷിഗ്ഗാവിൽ മുഖ്യമന്ത്രി സ്ഥാനം ശാശ്വതമല്ലെന്നു ചൂണ്ടിക്കാട്ടി ബൊമ്മെ നടത്തിയ വൈകാരിക പ്രസംഗത്തിനു ശേഷമാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ബൊമ്മയുടെ ഈ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് താൻ നേരത്തേ നടത്തിയ ഈ പ്രവചനവും തെറ്റില്ലെന്ന് യത്നൽ പ്രതികരിച്ചത്. മാറ്റങ്ങളിൽ പുതുമയൊന്നുമില്ലെന്നും അതു തുടർന്നു കൊണ്ടിരിക്കുമെന്നും എം എൽഎ പറഞ്ഞു.എന്നാൽ മന്ത്രിമാരായ കോട്ട ശ്രീനിവാസ പൂജാരിയും ആർ.അശോകയും ഇങ്ങനെയൊരു നീക്കമില്ലെന്ന് പ്രതികരിച്ചിട്ടുണ്ട്.