Home covid19 പുതിയ കോവിഡ് നിയന്ത്രണങ്ങൾ പദയാത്രയ്ക്കു തടയിടാനോ?കോൺഗ്രസ്‌ ആശങ്കയിൽ

പുതിയ കോവിഡ് നിയന്ത്രണങ്ങൾ പദയാത്രയ്ക്കു തടയിടാനോ?കോൺഗ്രസ്‌ ആശങ്കയിൽ

ബംഗളുരു :മേക്കേദാട്ടു പദ്ധതി നടപ്പിലാക്കാൻ സർക്കാരിനു മേൽ സമ്മർദം ചെലുത്താനുള്ള കോൺഗ്രസിന്റെ 10 ദിവസത്തെ പദയാത്ര 9ന് ആരംഭിക്കാനിരിക്കെ, ഇതിനു തടയിടാനാണു കുടുതൽ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നതെന്നും ആരോപണമുണ്ട്. പദയാത്രയെ കുറിച്ചുള്ള ചോ ദ്യത്തിന് സർക്കാർ തീരുമാനിക്കുന്നത് എല്ലാവർക്കും ബാധകമായി രിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഇന്നു വിദഗ്ധ സമിതിയുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊ വ്യക്തമാക്കി. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലും വ്യാപന കണക്കുകൾ ഉയരുന്നതിനെ തുടർന്നാണിത്. 6നു നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം.

ബെംഗളൂരു നഗരത്തിലുടനീളം ആകെ 125 കോവിഡ് കണ്ടെയ്‌ന്‍മെന്റ് സോണുകളാണുളളതെന്ന് കണക്കുകള്‍. ജനുവരി 2 വരെയുളള റിപ്പോര്‍ട്ട് പ്രകാരം ആണിത്. ബൃഹത് ബെംഗളൂരു മഹാ നഗര പാലികയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ആഴ്‌ചയില്‍ നഗരത്തില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതില്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ എണ്ണം 2021 ആയി. ഡിസംബര്‍ 26 – ന് 98 കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ നിന്ന് 2022 ജനുവരി 2-ന് 125 സോണുകളായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

നിലവിൽ രാത്രി 10 മുതൽ രാ വിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ഏഴാം തീയതി അവസാനിക്കും. ഇതിന്റെ തുടർച്ചയായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു നീക്കം. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും മാളുകൾ പോലുള്ള വാണിജ്യ കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ കോവിഡ് പ്രതിദിന വ്യാപനം 130 ശതമാനം വർധിച്ചതായാണ് വാർ റൂം റിപ്പോർട്ട്.

അതേസമയം, ജനുവരി 3 തിങ്കളാഴ്ച കര്‍ണാടകയില്‍ കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന്റെ 10 കേസുകള്‍ കൂടി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണുകളുടെ എണ്ണം 76 ആയി.

മെത്ത കണ്ണുമടച്ചു വാങ്ങരുത് !!, ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ

You may also like

error: Content is protected !!
Join Our WhatsApp Group