ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഡ്രൈവിങ് പരിശീലനം നട ത്തുന്നവരിൽ നിന്നു പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം കുറവുള്ള റോഡുകൾ ഡ്രൈവിങ് പരിശീലനത്തിനായി ഉപയോഗിക്കണമെന്നാണ് നിർദേശം.
ഇതു സംബന്ധിച്ച് നഗരത്തിലെ എല്ലാ ഡ്രൈവിങ് സ്കൂളുകൾക്കും നോട്ടിസ് അയച്ചതായി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
ഒപ്പം വാഹനങ്ങളിൽ യാതൊരു വിധ രൂപമാറ്റവും വരുത്തരുതെന്ന് നഗരത്തിലെ എല്ലാ മെക്കാനിക്കുകൾക്കും കർശന നിർദേശം നൽകിയതായും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബി എസ് യെദിയൂരപ്പക്കെതിരായ അഴിമതിക്കേസ്; ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ.തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് നിരാകരിക്കുകയായിരുന്നു.
2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ല്‍ ആണ് യെദിയൂരപ്പക്കെതിരെ എഫ്ഐആര്‍ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേലായിരുന്നു എഫ്ഐആര്‍.
കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാര്‍ക്ക് വികസനത്തിനായി ദേവരഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചു നല്‍കിയെന്നതായിരുന്നു കേസ്.അഴിമതി നിരോധന നിയമ പ്രകാരമാണ് യെദിയൂരപ്പക്കെതിരെ കേസെടുത്തിരുന്നത്.
2020 ലാണ് അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് ഹൈക്കോടതി ശാസിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.