ബംഗളൂരു: സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ഫോറന്‍സിക് സയന്‍സസ് ലബോറട്ടറി ബംഗളൂരുവില്‍ തുറക്കുന്നു. അടുത്ത മാര്‍ച്ചോടെ ലാബ് പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.സംസ്ഥാനസര്‍ക്കാര്‍ 2.7 കോടി രൂപ അനുവദിച്ചു. പത്തുവര്‍ഷമായി വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ലാബിനെ പറ്റിയുള്ള ചര്‍ച്ച സജീവമാണ്.എന്നാല്‍, ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
വനമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും മറ്റും ഈ ലാബ് സുപ്രധാന പങ്കുവഹിക്കും. ആനക്കൊമ്ബ് വേട്ട, വന്യമൃഗ വേട്ട തുടങ്ങിയ സംഭവങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിലടക്കം സുപ്രധാനമാണ് ഇത്തരം ലാബുകള്‍.വന്യമൃഗങ്ങളുടെ മരണത്തിന്റെ സമയം, ജനിതക കാര്യങ്ങള്‍ തുടങ്ങിയവയും ലാബിലെ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. ഇത് കേസുകളുടെ അന്വേഷണത്തിന് ഏറെ മുതല്‍ക്കൂട്ടാകും. നിലവില്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പ്രധാന കേസുകളില്‍പോലും കൃത്യമായ അന്വേഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്
വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു : 20കാരന് അറസ്റ്റില്‍
അഞ്ചല്‍: മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.2020 മുതല്‍ കുട്ടിയുമായി പരിചയത്തിലുള്ള യുവാവ് അടുപ്പം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പുകള്‍ക്ക് ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.