തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്പതിമാരുടെ മകൾ ദേവികയ്ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാർ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു
previous post