മൈസൂരു: ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനരികെ ചെലവഴിച്ചത് പത്തുദിവസം. ചിക്കമഗളൂരുവിലെ മുഡിഗരെ താലൂക്കിലെ ബണക്കലിലാണ് സംഭവം. സിറിൽ മോണിസ് (78) ആണ് മരിച്ചത്. മരിച്ചതറിയാതെ അഴുകിയ മൃതദേഹവുമായി ഭാര്യ സിസിലി കൂടെ കഴിയുകയായിരുന്നു.മാനസിക വെല്ലുവിളി നേരിടുന്ന സിസിലി മൂന്നുവർഷത്തിലേറെയായി ചികിത്സയിലാണ്. ഇവരുടെ മകൻ മെൽവിൻ ബെംഗളൂരുവിലെ ഒരു ഗ്ലാസ് ഫാക്ടറിയിലും മകൾ ദുബായിൽ അധ്യാപികയായും ജോലിചെയ്യുകയാണ്. മക്കൾ വിളിക്കുമ്പോൾ അച്ഛന് സുഖമാണെന്നാണ് ഇവർ അറിയിക്കാറുള്ളത്. ബുധനാഴ്ച രാത്രി വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്ത തുടർന്ന് അയൽക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനരികെ ചെലവഴിച്ചത് പത്തുദിവസം
previous post