Home Featured ഭര്‍ത്താവ് കുളിക്കില്ല, നാറ്റം സഹിക്കാൻ വയ്യ, വിവാഹമോചനമാവശ്യപ്പെട്ട് യുവതി

ഭര്‍ത്താവ് കുളിക്കില്ല, നാറ്റം സഹിക്കാൻ വയ്യ, വിവാഹമോചനമാവശ്യപ്പെട്ട് യുവതി

ഭർത്താവ് ദിവസവും കുളിക്കുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. സംഭവം നടന്നത് യുപിയില്‍. ഭർത്താവ് മാസത്തില്‍ രണ്ടുതവണ കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്.പതിവായി കുളിക്കാത്തതിനാല്‍, അയാള്‍ക്ക് അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്നും അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് ഭാര്യയുടെ പരാതി.ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം രാജേഷ് എന്ന യുവാവ് പറയുന്നത്, താൻ ഗംഗാജലം ഉപയോഗിച്ച്‌ ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാല്‍ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ്.

ആഴ്ചയില്‍ ഒരിക്കല്‍ താൻ ഗംഗാജലം ശരീരത്തില്‍ തളിക്കും അങ്ങനെ താൻ ശുദ്ധിയായും വൃത്തിയായും ഇരിക്കും. അതിനാല്‍ കുളിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് യുവാവ് പറയുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസമേ ആയിട്ടുള്ളൂ. അതിനിടയിലാണെങ്കില്‍ യുവാവ് ആകെ കുളിച്ചത് ആറേ ആറ് തവണയാണത്രെ. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് അധികം ദിവസങ്ങള്‍ കഴിയും മുമ്ബ് തന്നെ യുവതി വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്. യുവതി ഭർത്താവിന്റെ ഈ വൃത്തിയില്ലായ്മ കാരണം നേരത്തെ തന്നെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടാണ് കേസ് കൊടുത്തത്.

സ്ത്രീധനം ചോദിച്ച്‌ ബുദ്ധിമുട്ടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പിന്നീട്, ഇരുവരേയും കൗണ്‍സിലിംഗിന് വിളിപ്പിച്ചു. അവിടെ വച്ച്‌ യുവാവ് ദിവസവും ഇനി കുളിച്ചോളാം എന്ന് യുവതിക്ക് വാക്ക് കൊടുത്തിരുന്നു. എന്നാല്‍, യുവതി അപ്പോള്‍ യുവാവിന്റെ കൂടെ തിരികെ പോകാൻ തയ്യാറായില്ല. താൻ പിരിയാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്നാണ് യുവതി പറയുന്നത്.വീണ്ടും സപ്തംബർ 22 -ന് യുവതിയേയും യുവാവിനേയും കൗണ്‍സിലിംഗിന് വിളിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group