ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തു. കര്‍ണാടകയിലെ ദാവൻഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ- ഈ മാസം ഒൻപതിനാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെറസില്‍നിന്ന് വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേര്‍ന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
കാവ്യയും ബിരേഷും മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഇരുവരെയും പിടികൂടി. പിന്നീട് നാട്ടുകൂട്ടം ചേര്‍ന്ന് ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയാറാകുകയും ചെയ്തു.
അഞ്ചു വര്‍ഷം മുൻപ് വിവാഹിതരായ കാവ്യയ്ക്കും നിംഗരാജയ്ക്കും ഒരു കുട്ടിയുണ്ട്. തിരികെ നിംഗരാജിനൊപ്പം താമസം തുടങ്ങിയെങ്കിലും കാവ്യ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല. ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മില്‍ വഴക്കുണ്ടായി. ഇതിനെത്തുടര്‍ന്നു ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹിന്ദു ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചു’; ആദിപുരുഷിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഹിന്ദു സേന
ന്യൂഡല്‍ഹി: ‘ആദിപുരുഷി’ലെ Adipurush ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിനെതിരെ ഹിന്ദു സേന Hindu Sena, ഡല്‍ഹി ഹൈക്കോടതിയില്‍ Delhi High Court പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു.ശ്രീരാമൻ, സീത, രാവണൻ എന്നിവരുടെ കഥാപാത്രങ്ങളെ വാല്‍മീകിയുടെ രാമായണത്തിലും തുളസീദാസിന്‍റെ രാമചരിതമാനസിലും വിവരിക്കുന്നതിന് വിരുദ്ധമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ Ramayana അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്‌ത ആദിപുരുഷ് രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ വെള്ളിയാഴ്‌ചയാണ് (ജൂണ്‍ 16) റിലീസിനെത്തിയത്.
1952ലെ സിനിമാട്ടോഗ്രാഫ് ആക്‌ട് സെക്ഷൻ 5 എ Section 5A of the Cinematograph Act പ്രകാരമാണ് ‘ആദിപുരുഷി’നെതിരെ ഹിന്ദു സേന ദേശീയ അദ്ധ്യക്ഷന്‍ വിഷ്‌ണു ഗുപ്‌ത ഹര്‍ജി Hindu Sena National President Vishnu Gupta സമര്‍പ്പിച്ചത്. സിനിമ പൊതു പ്രദര്‍ശനത്തിന് യോഗ്യമല്ലെന്നും, സിനിമയുടെ പ്രദര്‍ശനം തടയണമെന്നും വിഷ്‌ണു ഗുപ്‌ത ചൂണ്ടിക്കാട്ടി. വിവാദ രംഗങ്ങള്‍ ഒഴിവാക്കാതെ ആദിപുരുഷിന് ഐഎസ്‌സി സെൻസര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ISC Censor Board നല്‍കരുതെന്നും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സിനിമയില്‍ ശ്രീരാമൻ, സീത, ഹനുമാൻ എന്നിവരുടെ വേഷവിധാനങ്ങളും ചിത്രങ്ങളും തികച്ചും വ്യത്യസ്‌തമായ രീതിയില്‍ പ്രദര്‍ശിപ്പിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. കേന്ദ്ര സര്‍ക്കാര്‍, ഫിലിം സെൻസര്‍ ബോര്‍ഡ്, തമിഴ്‌നാട് സര്‍ക്കാര്‍, സംവിധായകന്‍ ഓം റൗട്ട്, നിര്‍മാതാക്കളായ ടി സീരീസ് എന്നിവരെയാണ് ഹിന്ദു സേന അധ്യക്ഷന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.രാമായണത്തിന്‍റെ പുനരാഖ്യാനമായ സിനിമയില്‍ ശ്രീരാമനായി പ്രഭാസും, സീതയായി കൃതി സനോണും, ലക്ഷ്‌മണനായി സണ്ണി സിംഗും, രാവണനായി സെയ്‌ഫ് അലി ഖാനുമാണ് വേഷമിട്ടത്.
അതേസമയം ആദ്യ ദിന കലക്ഷനില്‍ ചിത്രം റെക്കോഡുകള്‍ കൊയ്‌തു. 500 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനത്തില്‍ 140 കോടി രൂപയാണ് നേടിയത്. നിര്‍മാതാക്കളായ ടീ സീരീസ് വാര്‍ത്താക്കുറിപ്പിലൂടെയാണ് സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.പാൻ-ഇന്ത്യന്‍ റിലീസായെത്തിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കലക്ഷന്‍ എന്ന റെക്കോഡും ‘ആദിപുരുഷ്’ സ്വന്തമാക്കി. ‘ബോക്‌സോഫിസില്‍ വൻ സ്വാധീനമാണ് ‘ആദിപുരുഷ്’ ചെലുത്തിയിരിക്കുന്നത്… ആഗോള ബോക്‌സോഫിസില്‍ 140 കോടി രൂപ സ്വന്തമാക്കി മികച്ച ഓപ്പണിങ് നേടി ‘ആദിപുരുഷ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി’ -ഇപ്രകാരമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നത്.
ഷാരൂഖിന്‍റെ ‘പഠാന്‍’, രണ്‍ബീറിന്‍റെ ‘ബ്രഹ്മാസ്ത്ര’, ഹൃത്വിക് റോഷന്‍റെ ‘വാര്‍’ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കലക്ഷനുമായാണ് നിര്‍മാതാക്കള്‍ ‘ആദിപുരുഷി’നെ താരതമ്യം ചെയ്‌തിരിക്കുന്നത്. മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാന്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന കൊതിപ്പിക്കുന്ന സ്ഥാനം കൂടി ‘ആദിപുരുഷ്’ സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണറായിരുന്ന ‘പഠാന്‍റെ’ 106 കോടി രൂപ എന്ന ആദ്യ ദിന റെക്കോഡ് കലക്ഷനെ മറികടന്നാണ് ‘ആദിപുരുഷ്’ 140 കോടി രൂപ നേടി ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.