Home Featured ബെംഗളൂരു:ലഹരിക്ക് അടിമ, സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് ലൈംഗിക പീഡനം; പരാതി നല്‍കി യുവതി

ബെംഗളൂരു:ലഹരിക്ക് അടിമ, സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് ലൈംഗിക പീഡനം; പരാതി നല്‍കി യുവതി

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്ന് യുവതിയുടെ പരാതി.ബെംഗളൂരുവിലെ എച്ച്‌എസ്‌ആര്‍ പൊലീസ് സ്റ്റേഷനിലാണ് ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവതി പരാതി നല്‍കിയത്. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ അഖിലേഷ് ധര്‍മരാജ് ആണ് യുവതിയുടെ ഭര്‍ത്താവ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: 2019ല്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. വിവാഹത്തിനു ശേഷം വസന്ത് നഗര്‍ സ്വദേശിനിയായ യുവതി ഭര്‍ത്താവിനൊപ്പം എച്ച്‌എസ്‌ആറിലേക്ക് താമസം മാറ്റി. ആദ്യമൊക്കെ ബന്ധം നന്നായി പോയിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷമാണ് അഖിലേഷ് ലഹരിക്ക് അടിമയാണെന്ന് യുവതി മനസ്സിലാക്കുന്നത്.

കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അത് യുവതിയുടെ മുന്നില്‍വച്ച്‌ ഉപയോഗിക്കുന്നതു പിന്നീട് പതിവായി. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി. മാത്രമല്ല സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് ലഹരിപാര്‍ട്ടികള്‍ നടത്താനും തുടങ്ങി. ഭര്‍ത്താവിന്റെ സുഹൃത്തുക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു യുവതി പരാതിയില്‍ പറയുന്നു.

ഉപദ്രവം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും ഭര്‍ത്താവ് അവിടെയും എത്തി യുവതിയെ ഭീഷണിപ്പെടുത്തി. തിരികെ എത്തിയില്ലെങ്കില്‍ കൊന്നു കളയുമെന്നു വരെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞു. അഖിലേഷ് കിടപ്പുമുറിയിലും ബാത്‌റൂമിലുമടക്കം സിസിടിവികള്‍ ഘടിപ്പിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അപമാനിച്ചെന്നും യുവതി പറഞ്ഞു.

മുല്ലപ്പൂ വിൽപ്പനയിൽ ഇനി മുതൽ ‘മുഴം’ കണക്കില്ല

വാണിജ്യാടിസ്ഥാനത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പുഷ്പമാണ് മുല്ലപ്പൂ. മുല്ലപ്പൂ കച്ചവടക്കാർക്ക് പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് അധികൃതർ. മുഴം കണക്കിനാണ് കച്ചവടക്കാർ മുല്ലപ്പൂ വിറ്റിരുന്നത്. എന്നാൽ ഇനി സ്കെയിൽ ഉപയോഗിച്ച് അളന്ന് തന്നെ വിൽക്കണം എന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്.വഴിയോര കച്ചവടക്കാർ മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ് അധികമായി പണം ഈടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തു‌ടർന്നാണ് നടപടി.

മൂല്ലപ്പൂമാല സെൻ്റി മീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവ് ആണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാൽ സ്കെയിൽ ഉപയോഗിച്ച് അളക്കണം എന്നാണ് അധികൃതർ നിർദേശിക്കുന്നത്.ഇന്ത്യയിൽ മുല്ലപ്പൂ വിൽക്കുന്നതിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്.

അമ്പതിൽ അധികം ഇനത്തിൽ മുല്ലപ്പൂ ലഭ്യമാണെങ്കിലും മൂന്നിനം മാത്രമാണ് വാണിജ്യടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. മധുര മല്ലി അല്ലെങ്കിൽ ഗുണ്ടുമല്ലി, ജാതിമല്ലി അല്ലെങ്കിൽ പിച്ചി, മുല്ല എന്നീ ഇനങ്ങളാണ് വിപണിയിൽ വിൽക്കുന്നത്. പ്രാദേശിക വിപണികളിൽ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group