Home Featured ചായ ചോദിച്ചതിന് ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തി; ഭാര്യ ഒളിവില്‍

ചായ ചോദിച്ചതിന് ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തി; ഭാര്യ ഒളിവില്‍

ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി.ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്ബതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്ബ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്.

കത്രിക കൊണ്ട് കണ്ണില്‍ കുത്തിയ ശേഷം അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. ബഹളം കേട്ട് അങ്കിതിന്‍റെ ഭാര്യാസഹോദരിയും മക്കളുമെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അങ്കിതിനെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group