Home covid19 ചാമരാജ്‌നഗര്‍:ഭര്‍ത്താവിന്‌ ഏഴായിരം രൂപയുടെ കടം ; ഭാര്യ ഉപേക്ഷിച്ച്‌ പോയി

ചാമരാജ്‌നഗര്‍:ഭര്‍ത്താവിന്‌ ഏഴായിരം രൂപയുടെ കടം ; ഭാര്യ ഉപേക്ഷിച്ച്‌ പോയി

by ടാർസ്യുസ്

ചാമരാജ്‌നഗര്‍ : ഭര്‍ത്താവിന്‌ ഏഴായിരം രൂപ കടമുണ്ടെന്ന് പേരില്‍ ഭാര്യ ഉപേക്ഷിച്ച്‌ പോയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയില്‍ താമസിക്കുന്ന ശിവകുമാറിനെയാണ്‌ ഭാര്യ പ്രേമ ഉപേക്ഷിച്ചത്.9 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ദമ്ബതികള്‍ക്ക്‌ അഞ്ചും, മൂന്നരയും വയസ്സുള്ള കുട്ടികളുണ്ട്. സംഭവത്തില്‍ ഭാര്യക്കെതിരെ വനിത പൊലീസ് സ്റ്റേഷനില്‍ ശിവകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കടം ഉടനെ തീര്‍ക്കാമെന്ന്‌ താന്‍ ഭാര്യയോട്‌ പറഞ്ഞെങ്കിലും അവര്‍ തന്നെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നുവെന്ന് ശിവകുമാര്‍ പരാതിയില്‍ പറയുന്നു.തന്‍റെ കൂടെ താമസിക്കാനായി ഭാര്യയെ പ്രേരിപ്പിക്കണമെന്നാണ്‌ ശിവകുമാറിന്‍റെ ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group