Home covid19 കോ​വാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ന​ല്‍​കാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

കോ​വാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ന​ല്‍​കാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ന​ല്‍​കാ​തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന(​ഡ​ബ്ല്യു​എ​ച്ച്‌ഒ). കോ​വാ​ക്‌​സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി പ​ട്ടി​ക​യി​ല്‍ (ഇ​യു​എ​ല്‍) ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ വേ​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ സ​മി​തി അ​റി​യി​ച്ചു.

കോ​വാ​ക്‌​സി​ന്‍ ഉ​ത്പാ​ദ​ക​രാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍ നി​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പാ​ന​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വാ​ക്‌​സി​ന് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍​ക്കാ​യി സാ​ങ്കേ​തി​ക ഉ​പ​ദേ​ശ സ​മി​തി ന​വം​ബ​ര്‍ മൂ​ന്നി​ന് വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ഖ്യ ശാ​സ്ത്ര​ജ്ഞ സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍ ട്വീ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍ കൂ​ടു​ത​ല്‍ രേ​ഖ​ക​ളും പ​രീ​ക്ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ളും സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ സം​ഘ​ട​നാ സ​മി​തി​ക്ക് കാ​ര്യ​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​യി​ല്ല.പു​തി​യ​തോ ലൈ​സ​ന്‍​സി​ല്ലാ​ത്ത​തോ ആ​യ ഉ​ല്‍​പ​ന്നം പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന ഘ​ട്ട​മാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി പ​ട്ടി​ക​യി​ല്‍ (ഇ​യു​എ​ല്‍) ഉ​ള്‍​പ്പെ​ടു​ത്തു​ക​യെ​ന്ന​ത്. അ​ടു​ത്ത യോ​ഗ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗാ​നു​മ​തി ന​ല്‍​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.കോ​വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ച്ച​ത് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കാ​ണ്. ഇ​ന്ത്യ​യി​ല്‍ ഉ​പ​യോ​ഗാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും അം​ഗീ​കാ​ര​മി​ല്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group