മൈസൂരു: രാജ്യത്ത് ആദ്യമായി കര്‍ണാടക വനത്തില്‍ വെള്ള ചെന്നായ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്. വെള്ള ചെന്നായയുടെ ഫോട്ടോ കണ്ടെത്തി.കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലാണ് ഇത്തരത്തിലുള്ള നിറം മാറ്റം വന്ന ചെന്നായയെ ആദ്യമായി കണ്ടത്തിയിട്ടുള്ളത്. ചെന്നായയുടെ നിറംമാറ്റം അവയുടെ സാന്നിദ്ധ്യമുള്ള 11 രാജ്യങ്ങളില്‍ ആദ്യത്തേതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.ജീവശാസ്ത്രജ്ഞനായ സഞ്ജയ് ഗുബ്ബിയും അദ്ദേഹത്തിന്റെ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ഹോളമത്തി നേച്ചര്‍ ഫൗണ്ടേഷനും ചേര്‍ന്ന് കാവേരി വന്യജീവി സങ്കേതത്തില്‍ നടത്തിയ നിരീക്ഷണത്തിനിടെയാണ് വെള്ള നിറത്തിലുള്ള ചെന്നായയെ കണ്ടെത്തിയത്.
പുള്ളിപ്പുലികളെക്കുറിച്ച് പഠിക്കുന്നതിനായി സംഘടിപ്പിച്ച നിരീക്ഷണത്തിനിടെയാണ് വെള്ള ചെന്നായയെ കണ്ടെത്തിയത്.ഇപ്പോള്‍ കണ്ടെത്തിയ വെള്ള നിറമുള്ള ചെന്നായയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ജീവശാസ്ത്രജ്ഞന്‍മാര്‍ക്കിടയിലുണ്ട്. വളര്‍ത്തുനായയുമായുള്ള ചെന്നായയുടെ സങ്കരയിനമാണോയെന്നും അവരില്‍ ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. നേരത്തെ തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ വനം ഡിവിഷനിലെ ഗദ്ദേസലില്‍ പ്രകൃതിശാസ്ത്രജ്ഞനും കാപ്പിത്തോട്ടക്കാരനുമായ ആര്‍. സി. മോറിസ്, സമാനമായ രൂപത്തിലുള്ള ചെന്നായയെ കണ്ടെത്തിയിരുന്നു.
എന്നാല്‍ അതിന്‍റെ ചിത്രം പകര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഔദ്യോഗികമായി രേഖപ്പെടുത്താനായില്ല.11 ഏഷ്യന്‍ രാജ്യങ്ങളിലെ വനങ്ങളിലാണ് വംശനാശഭീഷണി നേരിടുന്ന ഇന്ത്യന്‍ ചെന്നായകളെ കാണപ്പെടുന്നത്. ഇന്ത്യയെ കൂടാതെ, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിലവില്‍ ചെന്നായകളുള്ളത്. ഇരകളെ ലഭിക്കാത്തത്, ആവാസവ്യവസ്ഥയുടെ നഷ്ടം, രോഗം എന്നിവയാണ് ചെന്നായകളുടെ വംശനാശത്തിന് കാരണമെന്നും പറയപ്പെടുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മംഗോളിയ എന്നിവിടങ്ങളില്‍ ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയില്‍, 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ II പ്രകാരമാണ് ചെന്നായകള്‍ സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മേക്കേദാട്ടു അണക്കെട്ടിന്റെ നിര്‍മ്മാണം മൂലം കര്‍ണാടകയിലെ വനപ്രദേശങ്ങളിലും ചെന്നായകള്‍ വംശനാശ ഭീഷണി നേരിടുകയാണ്.
വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധന
ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാല് മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പത് പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. ഇന്ധന സര്‍ച്ചാര്‍ജായാണിത്. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ വില വര്‍ധനയിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്.2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനം എടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടി.ഇതിന് മുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള അധിക ചെലവ് 18.10 കോടി ആയിരുന്നു. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 16.05 കോടിയും.